റാ​ക് പൊ​ലീ​സ് സ്റ്റാ​ള്‍ സ​ന്ദ​ര്‍ശി​ച്ച് പ്ര​മു​ഖ​ര്‍

റാ​സ​ല്‍ഖൈ​മ: അ​റേ​ബ്യ​ന്‍ ട്രാ​വ​ത്സ് മാ​ര്‍ക്ക​റ്റ് പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ റാ​ക് ടൂ​റി​സം പൊ​ലീ​സ് സ്റ്റാ​ള്‍ നി​ര​വ​ധി പേ​രു​ടെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി. റാ​ക് ടൂ​റി​സം ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി​യു​ടെ കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ദു​ബൈ വേ​ള്‍ഡ് ട്രേ​ഡ് സെ​ന്റ​റി​ല്‍ എ​ക്സി​ബി​ഷ​ന്‍ ന​ട​ന്ന​ത്.

ദു​ബൈ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​തോ​റി​റ്റി ചെ​യ​ര്‍മാ​ന്‍ ശൈ​ഖ് അ​ഹ്മ​ദ് ബി​ന്‍ സ​ഈ​ദ് ആ​ല്‍ മ​ക്തൂം റാ​ക് പൊ​ലീ​സ് സ്റ്റാ​ളി​ലെ​ത്തി.ടൂ​റി​സം പൊ​ലീ​സ് വ​കു​പ്പ് മേ​ധാ​വി മേ​ജ​ര്‍ ഗാ​നിം ജാ​സിം അ​ല്‍ സു​വൈ​ദി ടൂ​റി​സം പൊ​ലീ​സി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും സു​ര​ക്ഷാ -ടൂ​റി​സം നെ​റ്റ് വ​ര്‍ക്ക് സി​സ്റ്റ​ത്തെ​യും കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ അ​നു​ഭ​വ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സു​ര​ക്ഷി​ത​വും ആ​ക​ര്‍ഷ​ക​വു​മാ​യ വി​നോ​ദ അ​ന്ത​രീ​ക്ഷം പ്ര​ധാ​നം ചെ​യ്യു​ന്ന​തി​ലും ടൂ​റി​സം പൊ​ലീ​സ് സം​ഭാ​വ​ന​ക​ള​ര്‍പ്പി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Celebrities visit RAK police stall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.