കൈരളി കൾചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂനിറ്റ് സംഘടിപ്പിച്ച ഈദ്, ഓണം ആഘോഷചടങ്ങ് 

ഈദ്, ഓണം ആഘോഷിച്ചു

ഖോർഫക്കാൻ: കൈരളി കൾചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂനിറ്റ് ഈദ്, ഓണം ആഘോഷിച്ചു. ഖോർഫക്കാൻ സോഷ്യൽ ക്ലബ് ഹാളിൽ സംഘടിപ്പിച്ച ആഘോഷത്തിൽ ഓണസദ്യയും വിവിധ കലാ പരിപാടികളും അരങ്ങേറി.

ഘോഷയാത്രക്കുശേഷം നടന്ന ചടങ്ങുകൾ ലോകകേരളസഭ അംഗം സൈമൺ സാമുവേൽ ഉദ്ഘാടനം ചെയ്തു. സെൻട്രൽ പ്രസിഡന്‍റ് ലെനിൻ ജി. കുഴിവേലി, സെക്രട്ടറി അബ്ദുൽ കാദർ എടയൂർ, സഹരക്ഷാധികാരി കെ.പി. സുകുമാരൻ, വൈസ് പ്രസിഡന്‍റ് ബൈജു രാഘവൻ, ഇന്ത്യൻ സോഷ്യൽ ക്ലബ് വൈസ് പ്രസിഡന്‍റ് മുരളീധരൻ, സെക്രട്ടറി ബിനോയ്‌ ഫിലിപ്പ് എന്നിവർ ആശംസ അറിയിച്ചു.

യൂനിറ്റ് പ്രസിഡന്റ് ജനാർദനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സുനിൽ സ്വാഗതവും ഗോപിക അജയ് നന്ദിയും പറഞ്ഞു.

ചടങ്ങിൽ എസ്.എസ്.എൽ.സി ഉന്നത വിജയം നേടിയ വിദ്യാർഥികളെയും മലയാളം മിഷൻ കാവ്യാലാപന മത്സരത്തിൽ ആഗോളതലത്തിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർഥിയെയും അനുമോദിച്ചു.

Tags:    
News Summary - Celebrated Eid and Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.