റാസല്‍ഖൈമയില്‍ സി.സി.ടി.വി സംവിധാനം  വാണിജ്യ ലൈസന്‍സുകളുമായി ബന്ധിപ്പിക്കും

റാസല്‍ഖൈമ: സുരക്ഷ ഉറപ്പാക്കുന്നതിന്‍െറ ഭാഗമായി റാസല്‍ഖൈമയിലെ സ്ഥാപനങ്ങളില്‍ നിര്‍ബന്ധമാക്കിയ സി.സി.ടി.വി സംവിധാനം വാണിജ്യ ലൈസന്‍സുകളുമായി ബന്ധിപ്പിക്കാനൊരുങ്ങി അധികൃതര്‍. വിവിധ തലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ 2021ഓടെ കൂടുതല്‍ മികച്ചതാക്കുകയെന്ന യു.എ.ഇയുടെ പ്രഖ്യാപിത നയത്തിന്‍െറ ഭാഗമാണ് സുരക്ഷാ സംവിധാനങ്ങള്‍ വാണിജ്യ ലൈസന്‍സുമായി ലിങ്ക് ചെയ്യാനുള്ള നീക്കം.

 ഇതോടനുബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന ആലോചന യോഗത്തില്‍ റാക് പൊലീസ് മേധാവി മേജര്‍ അലി അബ്​ദുല്ല ബിന്‍ അല്‍വാന്‍, സാമ്പത്തിക വികസന വകുപ്പ് ഡയറക്ടര്‍ ജനറല്‍ അബ്​ദുല്‍റഹ്മാന്‍ അല്‍ ഷെയ്ബ അല്‍ നഖ്ബി, റാക് പൊലീസ് റിസോഴ്സ് ആൻറ്​ സപ്പോര്‍ട്ട് സര്‍വീസ് ജനറല്‍ മാനേജര്‍ ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ അഹമ്മദ് തയ്ര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

നിലവില്‍ കാലാവധി കഴിയുന്ന വാണിജ്യ ലൈസന്‍സുകള്‍ പുതുക്കി നല്‍കുന്നത് സ്ഥാപനത്തില്‍ 60 ദിവസനത്തിനകം സുരക്ഷാ കാമറകള്‍ സ്ഥാപിക്കണമെന്ന് നിഷ്കര്‍ഷിച്ചുകൊണ്ടാണ്.  തന്ത്രപ്രധാന സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും സുരക്ഷാ കാമറ സ്​ഥാപിക്കുന്ന മൂന്നാം ഘട്ട പ്രവൃത്തികള്‍ റാസല്‍ഖൈമയില്‍ സജീവമാണ്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി 2015ല്‍ പുറപ്പെടുവിച്ച ഉത്തരവാണ് എമി​േററ്റിലെ സ്ഥാപനങ്ങളുടെയും മറ്റും മുഴു സമയ നിരീക്ഷണത്തിന് സി.സി.ടി.വി സംവിധാനം നിര്‍ബന്ധമാക്കിയത്. ഇതുപ്രകാരം വിവിധ സ്ഥാപനങ്ങളില്‍ സുരക്ഷാ കാമറകള്‍ സ്ഥാപിച്ച് കഴിഞ്ഞു.

 നിയമം നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോടെയാകണം സുരക്ഷാ കാമറകള്‍ സ്ഥാപിക്കേണ്ടത്. ജനറല്‍ റിസോഴ്സ് അതോറിറ്റിയാണ് (ജി.ആര്‍.എ) സുരക്ഷാ കാമറകളുടെ ഇന്‍സ്റ്റലേഷന്‍ സംബന്ധിച്ച നിര്‍ദേശങ്ങളും ലൈസന്‍സുകളും നല്‍കുന്നത്. ജി.ആര്‍.എ അനുമതിപത്രമുള്ള സ്ഥാപനങ്ങളെയാണ് സി.സി.ടി.വി സ്ഥാപിക്കാന്‍ സമീപിക്കേണ്ടതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ആഭ്യന്തര മന്ത്രാലയം, സിവില്‍ ഡിഫന്‍സ്, റാകിസ്, ഇ-ഗവ. അതോറിറ്റി, മുനിസിപ്പാലിറ്റി, വിദ്യാഭ്യാസവകുപ്പ്, മതകാര്യവകുപ്പ്, മാരിടൈം നാവിഗേഷന്‍ അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി രൂപവത്കരിച്ചതാണ് ജി.ആര്‍.എ. 
നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള ടെക്നീഷ്യന്മാര്‍, എൻജിനീയര്‍ എന്നിവരുള്ള സ്ഥാപനങ്ങള്‍ക്കാണ് ജി.ആര്‍.എ ലൈസന്‍സ് അനുവദിക്കുന്നത്. 
ഹോട്ടലുകള്‍, റിസോര്‍ട്സ്, ഹോട്ടല്‍ അപ്പാര്‍ട്ട്മ​​െൻറ്​സ്​, ബാങ്കുകള്‍, എക്സ്ചേഞ്ച് ഷോപ്പ്സ്, പെട്രോള്‍ സ്​റ്റേഷന്‍, ആഭരണ കടകൾ, തുറമുഖം, വിമാനത്താവളം, ക്ലബ്ബുകൾ‍, ധനകാര്യ സ്​ഥാപനങ്ങൾ, അമൂല്യ കല്ലുകളു​െട നിർമാണവും വിൽപ്പനയും നടക്കുന്ന സ്​ഥലങ്ങൾ, ഷൂട്ടിംഗ് ക്ളബ്, സൈനിക ഉപകരണ ഷോപ്പ്,  സഹകരണ സൊസൈറ്റി, ഫാക്​ടറികൾ ആശുപത്രികൾ, ആരാധനാലയം, സ്കൂളുകള്‍, യൂനിവേഴ്സിറ്റികള്‍ തുടങ്ങിയിടങ്ങളിലെല്ലാം സി.സി.ടി.വി സംവിധാനം ഏര്‍പ്പെടുത്തേണ്ടതാണ്. 

ഉപഭോക്തക്കളുടെ ആവശ്യപ്രകാരം സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് അധികൃതരുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഡ്രോയിംഗ് തയാറാക്കി ഓണ്‍ലൈനിലൂടെ ജി.ആര്‍.എക്ക് സമര്‍പ്പിക്കുന്നതാണ് പ്രഥമ നടപടി. ജി.ആര്‍.എയുടെ അനുമതി ലഭിച്ചാല്‍ കാമറകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ച് അധികൃതരുടെ പരിശോധനക്ക് ശേഷമാണ് സ്ഥാപനങ്ങള്‍ക്ക് ജി.ആര്‍.എ സര്‍ട്ടിഫിക്കറ്റ് നല്‍കുക. സ്ഥാപനങ്ങള്‍ വര്‍ഷന്തോറും ജി.ആര്‍.എ സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ടതുമുണ്ട്. 

News Summary - cctv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.