??.??.??.?? ???????? ??? ????? ?????????????? ?????????????????????????? ?????????????? ???????? ????????????????? ??????????????? ????? ?????? ???? ??????? ?????? ???????????? ?????? ?????? ??? ????? ????????? ???? ????? ?????? ???????? ???????? ??????????

റാസല്‍ഖൈമ: എമിറേറ്റില്‍ പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും തന്ത്രപ്രധാന സ്ഥലങ്ങളിലും സുരക്ഷാ ക്യാമറകൾ ഘടിപ്പിക്കുന്ന പ്രവൃത്തികള്‍ സജീവമെന്ന് അധികൃതര്‍. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമി 2015ല്‍ പുറപ്പെടുവിച്ച സെക്യൂരിറ്റി ഓഫ് ഇന്‍സ്​റ്റലേഷന്‍ ആക്ട് നമ്പര്‍ (3) ഉത്തരവാണ് റാസല്‍ഖൈമയിലെ സ്ഥാപനങ്ങളുടെയും മറ്റും മുഴു സമയ നിരീക്ഷണത്തിന് സി.സി.ടി.വി സിസ്​റ്റം നിര്‍ബന്ധമാക്കിയത്. ഇതുപ്രകാരം വിവിധ സ്ഥാപനങ്ങളിലായി ഒരു ലക്ഷം സുരക്ഷാ ക്യാമറകള്‍ സ്ഥാപിച്ചതായി റാക് പൊലീസ് മേധാവി ബ്രിഗേഡിയര്‍ മേജര്‍ ജനറല്‍ അലി ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു. ജനങ്ങളുടെയും രാജ്യത്തിന്‍െറയും സുരക്ഷ മുന്‍നിര്‍ത്തിയുള്ള സര്‍ക്കാര്‍ നിര്‍ദേശം സ്ഥാപനങ്ങള്‍ വേഗത്തില്‍ നടപ്പാക്കിയത് വന്‍ നേട്ടമാണ്. നിയമം നിഷ്കര്‍ഷിക്കും വിധം സുരക്ഷാ ക്യാമറകള്‍ ഘടിപ്പിക്കാന്‍ എല്ലാ സ്ഥാപന ഉടമകളും തയാറാകണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ജനറല്‍ റിസോഴ്സ് അതോറിറ്റി (ജി.ആര്‍.എ) നിഷ്കര്‍ഷിക്കും വിധം സി.സി.ടി.വി സംവിധാനം നടപ്പാക്കണമെന്നാണ് നിയമം. ആഭ്യന്തര മന്ത്രാലയം, സിവില്‍ ഡിഫന്‍സ്, ഫ്രീസോണ്‍ അതോറിറ്റി,  മുനിസിപ്പാലിറ്റി, വിദ്യാഭ്യാസവകുപ്പ്, മതകാര്യവകുപ്പ്, മാരിടൈം നാവിഗേഷന്‍ അതോറിറ്റി തുടങ്ങിയവയെ ഉള്‍പ്പെടുത്തി രൂപവത്കരിച്ചിട്ടുള്ളതാണ് ജി.ആര്‍.എ. ജി.ആര്‍.എയുടെ ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് റാസല്‍ഖൈമയില്‍ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതിയുള്ളത്. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള ടെക്നീഷ്യന്മാര്‍, എന്‍ജിനീയര്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന സ്ഥാപനങ്ങള്‍ക്കാണ് ജി.ആര്‍.എ ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്. 

ഹോട്ടലുകള്‍, റിസോട്ടുകൾ​, ബാങ്കുകള്‍, എക്സ്ചേഞ്ച് , പെട്രോള്‍ സ്​റ്റേഷന്‍, ജ്വല്ലറികൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, പണമിടപാട്​ സ്​ഥാപനങ്ങൾ, മത സ്​ഥാപനങ്ങൾ, ആശുപത്രികൾ, സ്കൂളുകള്‍, യൂനിവേഴ്സിറ്റികള്‍ തുടങ്ങിയവയെല്ലാം  സി.സി.ടി.വി സംവിധാനത്തില്‍ ഉള്‍പ്പെടുന്നതാണ്. 
ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന മുറക്ക് സൈറ്റ് സന്ദര്‍ശിച്ച് അധികൃതര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള രീതിയില്‍ ഡ്രോയിംഗ് തയാറാക്കി ഓണ്‍ലൈന്‍ മുഖേന ജി.ആര്‍.എക്ക് സമര്‍പ്പിക്കുന്നതാണ് പ്രഥമ നടപടി.   അനുമതി ലഭിച്ചാല്‍ സി.സി.ടി.വി സ്ഥാപിച്ച് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച ശേഷമായിരിക്കും സ്ഥാപനത്തിന് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുക. ഈ സര്‍ട്ടിഫിക്കറ്റ് കൂടി ഉണ്ടെങ്കിലേ  സ്ഥാപനങ്ങള്‍ക്ക് വ്യാപാര ലൈസൻസ്​ പുതുക്കാന്‍ കഴിയുകയുള്ളു. 
സി.സി.ടി.വി സംവിധാനം ഒരു ലക്ഷം സ്ഥാപനങ്ങളില്‍ സ്ഥാപിതമായതിനോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയത്തി​​െൻറ ആഭിമുഖ്യത്തില്‍ പ്രത്യേക ആഘോഷ പരിപാടി റാസല്‍ഖൈമയില്‍ നടന്നു. പൊലീസ് മേധാവി മേജര്‍ അലി ബിന്‍ അല്‍വാന്‍ ഉദ്ഘാടനം ചെയ്തു. ജി.ആര്‍.എ ചെയര്‍മാന്‍ ശൈഖ് ജമാല്‍ അഹമ്മദ് അല്‍ തായിര്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:    
News Summary - cctv camera-uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.