ദുബൈ സെന്റ് തോമസ് ഓർത്തഡോക്സ് കത്തിഡ്രലിൽ കാതോലിക്കാ ദിനാഘോഷവും മാർത്തോമൻ പൈതൃക സംഗമവും മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: സെന്റ് തോമസ് ഓർത്തഡോക്സ് കത്തിഡ്രലിൽ കാതോലിക്കാ ദിനാഘോഷവും മാർത്തോമൻ പൈതൃക സംഗമവും നടന്നു. രാവിലെ കാതോലിക്കാ ദിന പതാക ഉയർത്തി. മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും
തുടർന്ന് പൊതു സമ്മേളനവും നടന്നു. ഇടവക വികാരി ഫാ. ബിനീഷ് ബാബു അധ്യക്ഷത വഹിച്ച സമ്മേളനം ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ മുഖ്യ സന്ദേശം നൽകി. ഇടവക സെക്രട്ടറി തോമസ് ജോസഫ് ഭക്തി പ്രമേയം അവതരിപ്പിച്ചു.
ആദ്ധ്യാത്മിക സംഘടനകളുടെ നേതൃത്വത്തിൽ വർണശ്ശബളായ കാതോലിക്കാ ദിന റാലിയും നടന്നു. ഫാ. ബിനീഷ് ബാബു, ഫാ. ജാക്സൺ എം ജോൺ, ട്രസ്റ്റീ ഷാജി പുഞ്ചക്കോണം, സെക്രട്ടറി തോമസ് ജോസഫ്, ജോയിന്റ് ട്രസ്റ്റീ ബിനു വർഗീസ്, ജോയിന്റ് സെക്രട്ടറി ശ്യാം ഫിലിപ്പ്, ഇടവക മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.