ഫുജൈറയിൽ വാഹനാപകടം: രണ്ട്​ മലയാളികൾ മരിച്ചു

ഫുജൈറ: ഫുജൈറയിലുണ്ടായ കാറപകടത്തിൽ രണ്ട്​ മലയാളികൾ മരിച്ചു. കണ്ണൂർ രാമന്തളി സ്വദേശി എം.എൻ.പി. ജലീൽ (43), പയ്യന്നൂർ പെരളം സ്വദേശി സുബൈർ നങ്ങാറത്ത് (45) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാറിന്‍റെ ടയർ പൊട്ടിയതാണ്​ അപകടത്തിനിടയാക്കിയത്​.

ദുബൈ റോഡിൽ മലീഹ ഹൈവേയിലാണ്​ അപകടം. ഫുജൈറ കേന്ദ്രീകരിച്ച്​ ഫാൻസി ആഭരണ ബിസിനസ്​ നടത്തുകയായിരുന്നു ജലീലും സുബൈറും. മൃതദേഹം ഫുജൈറ ആശുപത്രി മോർച്ചറിയിൽ. നാട്ടിലേക്ക്​ കൊണ്ടു പോകാനുള്ള ശ്രമം നടക്കുന്നു.

Tags:    
News Summary - Car accident in Fujairah: Two Malayalis died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.