അയ്യൂബ്
അബൂദബി: വയനാട്ടിൽ ദുരിതം പേറുന്നവർക്ക് കൈത്താങ്ങായി അബൂദബിയിലെ കഫറ്റീരിയ ഞായറാഴ്ചത്തെ വരുമാനം ദുരന്തബാധിതർക്ക് നൽകുന്നു. അബൂദബി മദീന സായിദ് ഷോപ്പിങ് സെന്ററിന് സമീപത്തെ സംസം കഫറ്റീരിയയാണ് ഇക്കാര്യമറിയിച്ചത്. കച്ചവടത്തിന്റെ മുഴുവൻ തുകയും വയനാട് മുണ്ടക്കൈയിലെ ദുരിത ബാധിതർക്ക് നൽകുമെന്ന് ഉടമ കണ്ണൂർ തളിപ്പറമ്പ് സ്വദേശി അയ്യൂബ് കീരൻ പറഞ്ഞു. പുലർച്ചെ അഞ്ചുമുതൽ രാത്രി 12 മണിവരെ പ്രവർത്തിക്കുന്ന കഫറ്റീരിയയിൽ നിന്ന് ഭക്ഷണം കഴിക്കുന്നവർക്ക് കൂടുതൽ തുക നൽകിയും ദൗത്യത്തിന്റെ ഭാഗമാവാം. പ്രവാസത്തിന്റെ കാൽനൂറ്റാണ്ട് പിന്നിടുന്ന അയ്യൂബ് മൂന്ന് വർഷം മുമ്പാണ് കഫറ്റീരിയ ആരംഭിക്കുന്നത്. കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം ജീവകാരുണ്യ പ്രവർത്തനത്തിന് മാറ്റിവെക്കുന്ന ശീലം ഉള്ളതിനാൽ വയനാട്ടിലെ ദുരിത ബാധിതർക്കായി ഒരു ദിവസത്തെ പണം വകയിരുത്താൻ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ലെന്ന് ഇദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.