ദുബൈ: പിതാക്കൾക്ക് ആദരമായി റമദാൻ മാസത്തിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ചാരിറ്റി കാമ്പയിൻ ഫാദേഴ്സ് എൻഡോവ്മെന്റിലേക്ക് കോടി ദിർഹം സംഭാവന ചെയ്ത് ബിസിനസ് പ്രമുഖൻ.
ഇമാറാത്തി പൗരനായ അബ്ദുറഹീം മുഹമ്മദ് അൽ സറൂനിയാണ് സംഭാവന നൽകിയത്. മുൻ വർഷങ്ങളിലെ കാമ്പയിന് സമാനരീതിയിലാണ് പ്രത്യേക കാമ്പയിൻ ഇത്തവണ പിതാക്കളുടെ പേരിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കാമ്പയിനിലൂടെ 100കോടി ദിർഹമിന്റെ സുസ്ഥിര ഫണ്ട് സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ഫണ്ട് ദരിദ്രർക്കും അശരണർക്കും ചികിത്സയും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്നതിനാണ് ചെലവഴിക്കുക. അതോടൊപ്പം ആശുപത്രി വികസനത്തിനും മരുന്നും ചികിത്സയും നൽകുന്നതിനും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ സഹായിക്കുന്നതിനും ഫണ്ട് ചെലവഴിക്കും.
ഫാദേഴ്സ് എൻഡോവ്മെന്റ് കാമ്പയിന്റെ വെബ്സൈറ്റ്, ടോൾ ഫ്രീ നമ്പർ (800 4999) എന്നിവയുൾപ്പെടെ ആറ് പ്രധാന ചാനലുകളിലൂടെ സ്ഥാപനങ്ങളിൽനിന്നും വ്യക്തികളിൽനിന്നും എൻഡോവ്മെന്റ് ഫണ്ടിലേക്കുള്ള സംഭാവനകൾ സ്വീകരിക്കും.
എമിറേറ്റ്സ് ഇസ്ലാമിക് ബാങ്കിലെ കാമ്പയിൻ ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് ബാങ്ക് ട്രാൻസ്ഫർ വഴിയും സംഭാവനകൾ നൽകാവുന്നതാണ്.
കഴിഞ്ഞ വർഷം മാതാക്കളെ ആദരിച്ചുകൊണ്ട് ‘മദേഴ്സ് എൻഡോവ്മെന്റ്’ റമദാനിൽ പ്രഖ്യാപിച്ചിരുന്നു.
കാമ്പയിനിലൂടെ 140 കോടി ദിർഹമാണ് സമാഹരിച്ചത്. മുഹമ്മദ് ബിൻ റാശിദ് ഗ്ലോബൽ ഇനീഷ്യേറ്റിവ്സിന്റെ പങ്കാളിത്തത്തിലാണ് പദ്ധതികൾ നടപ്പാക്കി വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.