മൊഡോൺ ഹോൾഡിങ് ഗ്രൂപ് സി.ഇ.ഒ ബിൽ ഒ. റാഗനും ലുലു റീട്ടെയിൽ സി.ഇ.ഒ സൈഫി
രൂപാവാലയും കരാറിൽ ഒപ്പുവെക്കുന്നു. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, മൊഡോൺ ഹോൾഡിങ് ചെയർമാൻ ജാസിം മുഹമ്മദ് ബു അതാബാ അൽ സാബി എന്നിവർ സമീപം
അബൂദബി: ഹൈപ്പർ മാർക്കറ്റുകളുടെ നിർമാണത്തിന് ലുലു ഗ്രൂപ് അബൂദബിയിലെ മൊഡോൺ ഹോൾഡിങ്ങുമായി കൈകോർക്കുന്നു. യു.എ.ഇയിലും ഈജിപ്തിലും ഹൈപ്പർ മാർക്കറ്റുകളും റീട്ടെയിൽ കേന്ദ്രങ്ങളും നിർമിക്കാൻ ഇരു സ്ഥാപനങ്ങളും ധാരണാപത്രം ഒപ്പിട്ടു.
മൊഡോണ്‍ ഹോൾഡിങ് ചെയർമാൻ ജാസിം മുഹമ്മദ് ബൂ അതാബ അൽസഅബിയുടെ സാന്നിധ്യത്തിൽ മൊഡോണ്‍ സി.ഇ.ഒ ബിൽ ഒ. റാഗനും ലുലു സി.ഇ.ഒ സൈഫി രൂപാവാലയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന നിക്ഷേപ, ഹോള്‍ഡിങ് കമ്പനിയാണ് മൊഡോണ്‍ ഹോള്‍ഡിങ്. കരാർ നിലവില്‍ വന്നതോടെ മൊഡോണുമായി ചേർന്ന് യു.എ.ഇ, ഈജിപ്ത് രാജ്യങ്ങളിലായി തങ്ങളുടെ പ്രവർത്തനം ലുലു ഗ്രൂപ് കൂടുതല്‍ ശക്തമാക്കും.
കൂടാതെ രണ്ട് കമ്പനികളും സംയുക്തമായി റീട്ടെയിൽ വ്യാപാര വികസനത്തിന് സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി പുതിയ വ്യാപാരകേന്ദ്രങ്ങള്‍ സ്ഥാപിക്കും.
കരാർ നടപ്പാക്കുന്നതിനായി മൊഡോൺ ഹോൾഡിങ്ങും ലുലു റീട്ടെയിൽ പ്രതിനിധികളുമടങ്ങുന്ന വർക്കിങ് കമ്മിറ്റി രൂപവത്കരിക്കും. മൊഡോൺ ഹോൾഡിങ്ങുമായുള്ള സഹകരണത്തിലൂടെ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കപ്പെടുകയാണെന്ന് ലുലു ഗ്രൂപ് ചെയർമാനും എം.ഡിയുമായ എം.എ. യൂസുഫലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.