ദുബൈ: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ മുഖ്യാതിഥിയാവുന്ന ഇന്ത്യയുടെ അറുപത്തിയെട്ടാമത് റിപ്പബ്ളിക് ദിനാഘോഷ വേളയില്‍ ബുര്‍ജ് ഖലീഫക്കും അഡ്നോക് ആസ്ഥാന കെട്ടിടത്തിനും മൂവര്‍ണത്തിളക്കം. ഇന്ത്യന്‍ ജനതയോടുള്ള ഐക്യദാഢ്യമായാണ് കുങ്കുമം, വെള്ള, പച്ച വിളക്കുകള്‍ തെളിയിച്ച് ഇരു കെട്ടിടങ്ങളും അലങ്കരിക്കുന്നത്. അശോകചക്രവും ഒരുക്കിയിട്ടുണ്ട്. ബുധനാഴ്ച മുതലാണ് ബുര്‍ജ് ഖലീഫ മൂവര്‍ണത്തില്‍ പ്രകാശിച്ചു തുടങ്ങിയത്. ഗ്ളോബല്‍ ഡെവലപര്‍ എമ്മാര്‍ ഗ്രൂപ്പിന്‍െറ നേതൃത്വത്തിലാണ് ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്.
രാത്രി 6.15, 7.15, 8.15 സമയങ്ങളില്‍ ലെഡ് ഷോയുമുണ്ടാകും. ലോകത്തെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫയില്‍ 200ലധികം നിലകളുണ്ട്. 8228 മീറ്ററാണ് ഉയരം.
അബൂദബി കോര്‍ണിഷ് റോഡിലാണ് അഡ്നോക് ആസ്ഥാന കെട്ടിടം. 2015ല്‍ പണി കഴിപ്പിച്ച ഇതിന് 342 മീറ്റര്‍ ഉയരമുണ്ട്. 65 നിലകളാണ് കെട്ടിടത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.