കുറ്റ്യാടി കൂട്ടായ്മ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വോളിബാൾ ടൂർണമെന്‍റിന്‍റെ ബ്രോഷര്‍ പുറത്തിറക്കുന്നു
കുറ്റ്യാടി കൂട്ടായ്മ വോളിബാൾ; ബ്രോഷർ പുറത്തിറക്കി
ദുബൈ: കുറ്റ്യാടി കൂട്ടായ്മ യു.എ.ഇ ഒക്ടോബർ രണ്ടിന് ദുബൈ മംസാറിലെ അൽ ഇത്തിഹാദ് പ്രൈവറ്റ് സ്കൂളിൽ സംഘടിപ്പിക്കുന്ന ഒന്നാമത് അന്താരാഷ്ട്ര വോളിബാൾ ടൂർണമെന്‍റിന്‍റെ ബ്രോഷര്‍ പുറത്തിറക്കി. കുറ്റ്യാടി കൂട്ടായ്മ ഉന്നതാധികാരി സമിതി അംഗം കെ.ഇ. ആരിഫ് സ്വാഗതം പറഞ്ഞു. ചെയർമാൻ റഹീം തെരുവത്ത് അധ്യക്ഷത വഹിച്ചു. യു.എ.ഇയിലെ ആറു ടീമുകൾ അണിനിരക്കുന്ന മത്സരമായിരിക്കും നടക്കുക. കൂട്ടായ്മ രക്ഷാധികാരികളായ ജമാൽ കുളക്കണ്ടത്തില്‍, മജീദ് മന്നിയേരിക്കൽ, കെ.കെ. ബഷീർ, അംഗങ്ങളായ സി.എച്ച്. സാജിദ്, അഷ്‌റഫ് വരിക്കോളി, സുഭാഷ്, സാജിദ് കിളയിൽ, കെ.പി. അജിനാസ്, നാസര്‍ വരിക്കോളി, സുഹൈല്‍ മൂസ, ഷമീർ ഷറവാനി തുടങ്ങിയവർ സംസാരിച്ചു. ഫസീം സുബീർ, സാബിക്ക്, സകരിയ്യ എന്നിവർ നേതൃത്വം നൽകി. കൂട്ടായ്മ ആക്ടിങ് സെക്രട്ടറി റമീസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.