അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ഓണാഘോഷത്തിെൻറ ബ്രോഷർ പ്രകാശനം നടൻ സുരാജ് വെഞ്ഞാറമൂട് നിർവഹിക്കുന്നു
ദുബൈ: തിരുവനന്തപുരം ജില്ലക്കാരുടെ യു.എ.ഇയിലെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷം നവംബർ അഞ്ചിന് ഷാർജ മുവൈലയുള്ള സഫാരി മാളിൽ നടക്കും. ഓണാലോഷത്തിെൻറ ബ്രോഷർ പ്രകാശനം നടൻ സുരാജ് വെഞ്ഞാറമൂട് നിർവഹിച്ചു. വിവിധ കലാപരിപാടികളും ഓണസദ്യയും സാംസ്കാരിക സമ്മേളനവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ചടങ്ങിൽ അനന്തപുരിയുടെ ഉപഹാരം രക്ഷാധികാരി ബാബു വർഗീസും പ്രസിഡൻറ് ചന്ദ്രാബാബുവും രഞ്ജി കെ. ചെറിയാനും കൂടി സുരാജ് വെഞ്ഞാറമൂടിന് സമർപ്പിച്ചു.
ജനറൽ സെക്രട്ടറി ഖാൻ പാറയിൽ, സെക്രട്ടറി പ്രഭാത് നായർ, ട്രഷറർ ബിജോയ് ദാസ്, വനിത കൺവീനർ സർഗ റോയ്, ഷഫീഖ് വെഞ്ഞാറമൂട്, ബിബൂഷ് രാജ്, രാജേഷ് സോമൻ, ആദിത്യ റോയ്,അഭിലാഷ് എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.