Posted On
date_range Updated On
date_range ബൂസ്റ്റര്‍ ഡോസ് വേഗം സ്വീകരിക്കണം
അബൂദബി: ബൂസ്റ്റര്‍ ഡോസ് കുത്തിവെപ്പിന് അര്‍ഹതയുള്ളവര്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് യു.എ.ഇ ദേശീയ അടിയന്തര ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അടുത്തുതന്നെ വിദേശത്തേക്ക് യാത്ര ചെയ്യാനൊരുങ്ങുന്നവര്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമായും സ്വീകരിക്കണം. മറ്റു രാജ്യങ്ങളിലെ കോവിഡ് സാഹചര്യം അധികൃതര്‍ തുടര്‍ച്ചയായി വിലയിരുത്തുന്നതായും ദേശീയ ദുരന്ത നിവാരണ അതോറിറ്റി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ കോവിഡ്-19 സുരക്ഷ നിർദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രാജ്യത്തെ പള്ളികളില്‍ ഏര്‍പ്പെടുത്തിയ കോവിഡ് -19 സുരക്ഷ നിബന്ധനകളില്‍ മാറ്റം വരുത്തിയതായി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.