ശബ്​ദാതിവേഗ വിമാനവുമായി ബൂം 

ദുബൈ: ശബ്​ദത്തെക്കാൾ രണ്ടിരട്ടിയിലേറെ വേഗത്തിൽ പായുന്ന വിമാനം വീണ്ടും വരുന്നു. അമേരിക്കൻ കമ്പനിയായ ബൂം സൂപ്പർ സോണിക്കാണ്​ വിമാനം നിർമിക്കുന്നത്​. പരീക്ഷണപ്പറക്കൽ അടുത്തവർഷം ഉണ്ടാകുമെന്ന്​ കമ്പനിയുടെ സ്​ഥാപകൻ ബ്ലേക്​ ഷോൾ പറഞ്ഞു. കോൺകോർഡ്​ വിമാനങ്ങൾ പറക്കൽ അവസാനിപ്പിച്ച ശേഷം ഇൗ ശ്രേണിയിൽ വിമാനങ്ങൾ ഉണ്ടായിരുന്നില്ല. ഇൗ വിടവ്​ നികത്താനാണ്​ ബൂം ശ്രമിക്കുന്നത്​. 
ദുബൈ എയർഷോയിൽ ആദ്യമായാണ്​ ബൂം സൂപ്പർസോണിക്​ പ​െങ്കടുക്കുന്നത്​. പരീക്ഷണകാലം പിന്നിട്ടിട്ടില്ലെങ്കിലും അഞ്ച്​ വിമാനക്കമ്പനികൾ 76 ജറ്റുകൾക്ക്​ ഒാഡർ നൽകിക്കഴിഞ്ഞു. 20 കമ്പനികളുമായി ചർച്ച പുരോഗമിക്കുകയാണ്​. കാര്യങ്ങൾ ഇൗ വിധത്തിൽ മുന്നോട്ട്​ പോവുകയാണെങ്കിൽ 2023 ഒാടെ ബൂം വിമാനങ്ങൾ പറന്നു തുടങ്ങും. 

1950ൽ ജറ്റ്​ എഞ്ചിൻ കണ്ടുപിടിച്ചതാണ്​. അന്ന്​ നാല്​ മണിക്കൂർ കൊണ്ട്​ പറന്ന്​ എത്താൻ കഴിയുന്ന ദൂരത്ത്​ ഇന്നും എത്താൻ അത്രയും സമയം വേണ്ടിവരുന്നുണ്ട്​. ഇൗ പോരായ്​മ നികത്തുകയാണ്​ ലക്ഷ്യമെന്ന്​ ബൂം പ്രഖ്യാപിച്ചിട്ടുണ്ട്​. ഇൗ നേട്ടം കൈവരിക്കാൻ ആവശ്യമായ സാ​േങ്കതിക വിദ്യ ഇപ്പോൾ ലഭ്യവുമാണ്​. 
പരീക്ഷണ വിമാനത്തിന്​ ഇതുവരെ പേരൊന്നും നൽകിയിട്ടില്ല. 

എങ്കിലും ബേബി ബൂം എന്ന പേരിൽ വിമാനം അറിയപ്പെട്ട്​ തുടങ്ങിയിട്ടുണ്ട്​. മണിക്കൂറിൽ 1451 മൈൽ വേഗമെടുക്കാൻ ബേബി ബൂമിന്​ കഴിയുമെന്നാണ്​ പ്രതീക്ഷ. പൂർണതോതിൽ സർവീസിന്​ സജ്ജമാകു​േമ്പാൾ 55 സീറ്റുകൾ ഉള്ള വിമാനത്തിന്​  1687 മൈൽ ആയിരിക്കും വേഗം. കോൺകോർഡിനെക്കാൾ 100 മൈൽ വേഗം കൂടുതലാണിതിന്​. നിലവിലുള്ള വിമാനങ്ങളെക്കാൾ 2.6 ഇരട്ടി വേഗം ഉണ്ടെങ്കിലും സാധാരണ വിമാനത്തിൽ യാത്ര ചെയ്യുന്നതുപോലെ മാത്രമെ യാത്രക്കാർക്ക്​ അനുഭവപ്പെടൂ. 

ഒറ്റ സീറ്റ്​ മാത്രമുള്ള രണ്ട്​ നിരയായാണ്​ ഇതിലെ ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ യാത്രക്കാരും ജനാലക്കരികിലായിരിക്കും ഇരിക്കുക. 60,000 അടി മുകളിലൂടെ പറക്കു​േമ്പാൾ ഭൂമിയുടെ ഗോളാകൃതി പോലും യാത്രക്കാർക്ക്​ വ്യക്​തമാകും. വിമാനക്കമ്പനികൾക്ക്​ ലാഭകരമായി ​പ്രവർത്തിപ്പിക്കാൻ കഴിയുന്നതും യാത്രക്കാർക്ക്​ താങ്ങാവുന്ന നിരക്കിൽ യാത്രചെയ്യാൻ കഴിയുന്നതുമായ വിമാനമായിരിക്കും പുറത്തിറക്കുകയെന്ന്​ ഷോൾ വാഗ്​ദാനം ​െചയ്യുന്നുണ്ട്. സാധാരണ വിമാനങ്ങളിലെ ബിസിനസ്​ ക്ലാസ്​ യാത്രകൾക്ക്​ വേണ്ടിവരുന്ന ചിലവെ ഇതിലും ഉണ്ടാകൂ. 

അതിവേഗമുണ്ടെങ്കിലും തിരക്കേറിയ ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ രാത്രിപോലും സുഗമമായി ഇറങ്ങാനും ഉയരാനും കഴിയുന്ന വിധത്തിലായിരിക്കും നിർമാണം. നാസ, സ്​പേസ്​ എക്​സ്​, ബോയിങ്​ എന്നിവിടങ്ങളിൽ പ്രവർത്തിച്ച്​ പരിചയമുള്ളവരാണ്​ വിമാനത്തിന്​ പിന്നിൽ പ്രവർത്തിക്കുന്നത്​. വിർജിൻ ഗ്രൂപ്പ്​ ഉടമ റിച്ചാർഡ്​ ബ്രാൻസണും ബൂമിൽ മുതലിറക്കിയിട്ടുണ്ട്​. നിലവിൽ ഇത്തരം വിമാനങ്ങൾക്ക്​ സർവീസ്​ നടത്താൻ അനുയോജ്യമായ 500 ഒാളം റൂട്ടുകളും കമ്പനി  കണ്ടെത്തിക്കഴിഞ്ഞു​. ഗൾഫിലെ വിമാന യാത്രികരുടെ എണ്ണത്തിൽ വർഷന്തോറും 50 ശതമാനം വർധനയുണ്ടാകുന്നത്​ ശുഭകരമായാണ്​ കമ്പനി കാണുന്നത്​.

Tags:    
News Summary - boom supersonic-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.