ദുബൈ: യു.എ.ഇ സൈക്ലിങ് താരവും ദുബൈ എമിഗ്രേഷൻ ജീവനക്കാരനുമായ അബ്ദുല്ല സാലിം അൽ ബലൂഷി എഴുതിയ 'ഫ്ലൈ വിത്ത് ദി വിൻഡ്' എന്ന പുസ്തകം പ്രകാശനം ചെയ്തു. ദേശീയ സൈക്ലിങ് താരമായിരിക്കെ അപകടത്തിൽ വലത് കൈമുട്ടിനു താഴെ നഷ്ടപ്പെട്ടിട്ടും പ്രതിസന്ധികളെ അതിജീവിച്ച് വീണ്ടും സൈക്കിൾ ട്രാക്കിലേക്ക് തിരിച്ചെത്തിയ അതിജീവനത്തിന്റെ കഥയാണ് പുസ്തകം വിവരിക്കുന്നത്.
ദുബൈ താമസ-കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയുടെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം നടന്നത്. റുവാഖ് ലൈബ്രറിയുടെ കീഴിൽ പ്രസിദ്ധീകരിക്കുന്ന സർഗാത്മക സൃഷ്ടികളുടെ നാലാം പതിപ്പിന്റെ ഭാഗമായാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
അറബിയിലും ഇംഗ്ലീഷിലുമാണ് നിലവിൽ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.