ദുബൈ: യു.എ.ഇയിലെ സാഹിത്യ സാംസ്കാരിക കൂട്ടായ്മയായ അക്ഷരക്കൂട്ടം പുസ്തകചര്‍ച്ചയും യാത്രയയപ്പും സംഘടിപ്പിച്ചു. ഇ.കെ. ദിനേശന്റെ കോവിഡ് കാലവും പ്രവാസ ജീവിതവും എന്ന പുസ്തകം രമേഷ് പയ്യന്നൂര്‍ അവതരിപ്പിച്ചു. ദുബൈയിലെ ഫുഡ് അങ്ങാടി റസ്റ്റാറന്റിൽ സംഘടിപ്പിച്ച പുസ്തകചര്‍ച്ചയില്‍ നിരവധി പേര് പങ്കെടുത്തു.
25 വര്‍ഷത്തെ ഗള്‍ഫ് മാധ്യമ പ്രവര്‍ത്തന ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന രമേഷ് പയ്യന്നൂരിന് അക്ഷരക്കൂട്ടം യാത്രയയപ്പും നല്കി. ഇസ്മായില്‍ മേലടി അധ്യക്ഷത വഹിച്ചു. ബഷീര്‍ തിക്കോടി ഉപഹാരം നല്കി. സി.പി. അനില്‍കുമാര്‍ പൊന്നാട നല്കി ആദരിച്ചു. അനൂപ് കീച്ചേരി, മഹേഷ് കണ്ണൂര്‍, അഡ്വ. ഹാഷിക് തൈക്കണ്ടി, പുന്നക്കന്‍ മുഹമ്മദാലി, നിസാര്‍ ഇബ്രാഹിം, സൈഫുദ്ദീന് തൈക്കണ്ടി, പ്രീതി രഞ്ജിത്, ഹമീദ് ചങ്ങരംകുളം, അസി, ഉണ്ണി രാമന്തളി എന്നിവര്‍ സംസാരിച്ചു. സജ്ന അബ്ദുല്ല സ്വാഗതവും പ്രവീണ്‍ പാലക്കീല്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.