Posted On
date_range Updated On
date_range രക്തദാന കാമ്പയിൻ നാളെ
ദുബൈ: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇൻകാസ് ഷാർജ തൃശൂർ ജില്ലയുടെ ആഭിമുഖ്യത്തിൽ രക്തദാന കാമ്പയിൻ നടത്തുന്നു.
ജൂലൈ ഒമ്പതിന് വൈകീട്ട് അഞ്ചുമണി മുതൽ രാത്രി 10 വരെ ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽവെച്ച് കാമ്പയിൻ നടക്കുമെന്ന് പ്രസിഡന്റ് കെ.എം. അബ്ദുൽ മനാഫ്, ജനറൽ സെക്രട്ടറി ഷാന്റി തോമസ് എന്നിവർ അറിയിച്ചു. ഷാർജ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് റിസർച്ച് സെന്ററിന്റെ സഹകരണത്തിലാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.