Posted On
date_range Updated On
date_range നാൽപതു തരം ബിരിയാണികളുമായി ബിരിയാണീസ് ആൻഡ് മോർ
ദുബൈ: വൈവിധ്യമാർന്ന ബിരിയാണികൾ കൊണ്ട് ശ്രദ്ധേയരായ ബിരിയാണീസ് ആൻഡ് മോർ ആറുപതാമത് ശാഖ ദുബൈയിൽ നടൻ ഡോ. ബ്രഹ്മാനന്ദം ഉദ്ഘാടനം ചെയ്തു. അൽ നഹ്ദ ഒന്നിൽ ഇനോക് സ്റ്റേഷന് സമീപം തുറന്ന റസ്റ്ററൻറിൽ നാൽപതിലേറെ ബിരിയാണികൾ വിളമ്പുമെന്ന് സംരംഭകരായ സൂര്യദേവരാമ നായിഡു, റഷീദ് മുഹമ്മദലി എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
200ലേറെ ഡിഷുകളാണ് ഇവിടെ ഒരുക്കുന്നത്. വെജിറ്റബിൾ ബിരിയാണി കഴിക്കുന്നവെര പ്രത്യേകം പരിഗണിച്ച് 20 തരം ഫ്ലേവറുകൾ തയ്യാറാക്കിയിട്ടുണ്ട്. പാർട്ടി ഹാളും കാറ്ററിങ് സേവനവുമുണ്ട്. അടുത്ത വർഷം മൂന്ന് ശാഖകൾ കൂടി ആരംഭിക്കും. ഇന്ത്യക്കും യു.എ.ഇക്കും പുറമെ കാനഡ, അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ബിരിയാണീസ് ആൻഡ് മോർ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.