ഷാർജ: ആടുജീവിതമെന്ന നോവൽ ഒരുതവണയെങ്കിലും വായിക്കാത്ത മലയാ ളികൾ അപൂർവ്വമായിരിക്കും. പ്രവാസജീവിതത്തിെൻറ നെഞ്ചിടിപ്പിെ ൻറ കഥ പറഞ്ഞ നോവലിലെ നജീബും, അർബാബും, ഹക്കീമും, ഇബ്രാഹീം ഖാദിരിയും എ ഴുത്തുകാരനായ ബെന്യാമിനും, അത്ര പെട്ടെന്നൊന്നും മലയാള മനസിൽ നിന്ന് ഇറങ്ങി പോകുകയില്ല. സുഗന്ധം പൂശിയ പ്രവാസ ജീവിതത്തിന് അപ്പുറത്ത് ചുട്ടുപൊള്ളുന്ന ജീവിതങ്ങളുണ്ടെന്നും അവർ കൂടി ഉൾപ്പെട്ട് വാർത്തെടുത്തതാണ് ഇന്നത്തെ കേരള പുരോഗതിയും നവോത്ഥാനവും എന്നുകൂടിയായിരുന്നു ആടുജീവിതം പറഞ്ഞത്.
ആടുജീവിതം ഒട്ടും വൈകാതെ ‘ഗോട്ട് ഡെയ്സ്’ എന്ന പേരിൽ, സംവിധായകൻ െബ്ലസി സിനിമയാക്കാൻ ഒരുങ്ങുകയാണ്. ഫെബ്രുവരിയിൽ ചിത്രീകരണം ഉറപ്പിച്ചിരിക്കുന്ന സിനിമയിലെ നായക കഥാപാത്രമായി വരുന്നത് പൃഥ്വിരാജാണെങ്കിൽ, നോവൽ വായിച്ചവരുടെ മനസിൽ ക്രൂരതയുടെ മുഖമായി മാറിയ അർബാബായി വരുന്നത് പ്രശസ്ത ഒമാനി നടൻ താലിബ് മുഹമ്മദ് അൽ ബലൂഷിയാണ്. മനസുകൊണ്ട് ഇതിനകം അർബാബായി മാറിയിട്ടുണ്ട് താലിബ്. നോവലിെൻറ ഓരോമുഹൂർത്തവും മനപാഠവുമാണ്. ജീവിക്കുന്നത് പട്ടണത്തിലാണെങ്കിലും സിനിമ കഴിയുന്നത് വരെ നഗരം പോലും തനിക്ക് മരുഭൂമിയിലെ മസ്രയായിട്ടാണ് മനസിൽ തെളിയുന്നതെന്ന് താലിബ് പറയുമ്പോൾ, എത്രമാത്രം അദ്ദേഹം അർബാബ് എന്ന കഥാപാത്രത്തെ മനസിൽ ഉറപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമാകും. തോക്കും, ബൈനോകുലറും, നജീബിെൻറ മുതുകിൽ പതിഞ്ഞ ബെൽറ്റും കൈയിലുണ്ടോയെന്നു പോലും തോന്നിപ്പോവും.
ആടുജീവിതത്തിലെ അർബാബിന് പറ്റിയ ശബ്ദഗാംഭീര്യവും, മട്ടും ഭാവവുമെല്ലാം താലിബിനുണ്ട്. വർഷങ്ങളായി നാടകത്തിലും സിനിമയിലും പയറ്റിയ പരിചയ സമ്പത്തും ഈ നടെൻറ പ്രത്യേകതയാണ്. മലയാള സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയത് വലിയ ഭാഗ്യമാണെന്ന് താലിബ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഷാർജ മരുഭൂനാടകോത്സവത്തിലെത്തിൽ ഒമാനി സംഘത്തോടൊപ്പം എത്തിയതായിരുന്നു അദ്ദേഹം.
ഒമാൻ റേഡിയോ, ടെലിവിഷൻ രംഗത്തെ നിറസാന്നിധ്യമായ താലിബ് നിരവധി നാടകങ്ങൾ എഴുതുകയും സംവിധാനം നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്. ഒമാനിലെ ഇന്ത്യൻ സാംസ്കാരിക പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കാറുമുണ്ട്. കേരള പശ്ചാതലത്തിൽ ഒരുക്കിയ ഒമാനി സിനിമയായ ‘സയാന’യിൽ ശ്രദ്ധേയ വേഷമാണ് ഇദ്ദേഹം ചെയ്തത്. കേരളത്തിലെ മിക്ക സ്ഥലങ്ങളും മനപാഠവുമാണ്. രാജസ്ഥാൻ മരുഭൂമിയാണ് ഗോട്ട് ഡെയ്സ് സിനിമയുടെ പ്രധാന ലോക്കേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.