അഹ്മദ് ഷിബിലി, അഡ്വ : നജുമുദീൻ, ജർമിയാസ് യേശുദാസ്
ഷാർജ: കൊല്ലം ജില്ല പ്രവാസി സമാജത്തിന്റെ ഇഫ്താർ സംഗമവും വാർഷിക ജനറൽ ബോഡിയും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. ഷാർജ കീർത്തി റസ്റ്റാറന്റിൽ നടന്ന ഇഫ്താറിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം റമദാൻ സന്ദേശം നൽകി.
രഘുകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ ബോഡിയിൽ ജനറൽ സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും ട്രഷറർ റോയ് ജോർജ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോ.സെക്രട്ടറി ജിബി ബേബി സംസാരിച്ചു.
എ. ഷാഹുൽ ഹമീദ് റിട്ടേണിങ് ഓഫിസറായിരുന്നു.പുതിയ ഭാരവാഹികളായി അഹ്മദ് ഷിബിലി (പ്രസി.), അഡ്വ. നജുമുദ്ദീൻ (ജന. സെക്ര.), ജെർമിയാസ് യേശുദാസ് (ട്രഷ.), സീനോ ജോൺ നെറ്റോ (വൈസ് പ്രസി.), അനിൽ കുമാർ നടേശൻ (ജോ. സെക്ര.), മനോജ് മനാമ (ജോ. ട്രഷ.), ജോൺസൻ അഗസ്റ്റിൻ (ഓഡിറ്റർ), അനസ് അബ്ദുൽ ഗഫൂർ (ആർട്സ് കൺ.), അഡ്വ. വൈ.എ.റഹീം, മാത്യു ജോൺ, ഷാഹുൽ ഹമീദ് (രക്ഷാധികാരികൾ ) ഉൾപ്പെടെ 31 അംഗ എക്സി. കമ്മിറ്റിയെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.