ദുബൈ: അഭിനയത്തിെൻറ ബാദ്ഷാ ആയ ഷാരൂഖ് ഖാൻ വീണ്ടും ക്ഷണിക്കുന്നു, ആതിഥ്യത്തിെൻറ മഹാ സാമ്രാജ്യമായ ദുബൈയിലേക്ക് വിരുന്നു വരുവാൻ. ദുബൈ ടൂറിസം ഇന്നലെ പുറത്തിറക്കിയ ട്രെയ ിലർ വീഡിയോ മണിക്കൂറുകൾ കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി മാറിക്കഴിഞ്ഞു. ദുബൈ ടൂറിസത്തിെൻറ ബ്രാൻറ് അംബാസഡർ ആയ ഷാരൂഖിനെ നായകനാക്കി 2016 മുതൽ നടത്തി വരുന്ന BeMyGuest കാമ്പയിെൻറ ഭാഗമാണ് പുതിയ വീഡിയോ.
സൂഖ് മദീനയിലൂടെ നടക്കുേമ്പാൾ ദുബൈയിൽ ഒളിച്ചിരിക്കുന്ന മൂന്ന് നിധികളുണ്ടെന്ന് ഒരു സ്ത്രീ തന്നോടു പറഞ്ഞുവെന്നു പറഞ്ഞാണ് ഷാറൂഖ് രംഗ പ്രവേശം ചെയ്യുന്നത്. പിന്നീട് അവ തേടി നടത്തുന്ന യാത്രയായി നഗരത്തിലെ സുപ്രധാന സാഹസ^ടുറിസം കേന്ദ്രങ്ങളെല്ലാം പരിചയപ്പെടുത്തുന്ന രീതിയിലാണ് ചിത്രം സംവിധാനിച്ചിരിക്കുന്നത്. ഷാരൂഖ് തങ്ങൾക്ക് ഒരു ബോളിവുഡ് നായകൻ എന്നതിലുപരി ദുബൈയെ ഹൃദയത്തിൽ സൂക്ഷിക്കുന്ന പ്രമുഖനാണെന്ന് ദുബൈ കോർപ്പറേഷൻ ഫോർ ടൂറിസം ആൻറ് കൊമേഴ്സ് മാർക്കറ്റിങ് സി.ഇ.ഒ ഇസ്സാം കാസിം പറഞ്ഞു.
നഗരവുമായും ഇവിടുത്തെ ജനങ്ങളുമായും ഏറ്റവും അടുപ്പം പുലർത്തുന്ന അദ്ദേഹത്തെ മുൻനിർത്തി നടത്തിയ ബീ മൈ ഗസ്റ്റ് കാമ്പയിനുകൾ ഏറെ സ്വീകാര്യമായിരുന്നുവെന്നും ഏറെ പുതുമകളോടെയാണ് ഇക്കുറി പരസ്യചിത്രം തയ്യാറാക്കിയിരിക്കുന്നതെന്നും ഇസ്സാം കാസിം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.