അബൂദബി: ബാല്‍ക്കണിയില്‍ നിന്നടക്കം കുട്ടികള്‍ താഴേക്ക് വീണുണ്ടാകുന്ന അപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി അധികൃതര്‍. കൊച്ചുകുട്ടികളുള്ള വീടുകളില്‍ ബേബി ഗേറ്റുകള്‍ സ്ഥാപിക്കണമെന്ന് അബൂദബി സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. കുട്ടികള്‍ അപകടകരമായ രീതിയില്‍ കളിക്കുന്ന വിഡിയോ പങ്കുവെച്ചുകൊണ്ടാണ് സിവില്‍ ഡിഫന്‍സ് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്. കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നതും അവര്‍ക്ക് കയറാന്‍ സാധിക്കാത്തതുമായ ഗേറ്റുകളാണ് അപകടകരമായ ഇടങ്ങളില്‍ സ്ഥാപിക്കേണ്ടതെന്ന് സിവില്‍ ഡിഫന്‍സ് മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്കി. ബാല്‍ക്കണിക്കു സമീപം ഫര്‍ണിച്ചറുകള്‍ പോലെ ഉയരമുള്ള സാധനങ്ങള്‍ സ്ഥാപിക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.