ഭരത് മുരളി നാടകോത്സവം: രാഷ്ട്രീയ കൊലപാതകങ്ങളുടെ പ്രതിപാദനവുമായി ‘പെരുങ്കൊല്ലന്‍’

അബൂദബി: അബൂദബി കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന എട്ടാമത് ഭരത് മുരളി നാടകോത്സവത്തില്‍ സ്പാര്‍ട്ടക്കസ് ദുബൈ അവതരിപ്പിച്ച ‘പെരുങ്കൊല്ലന്‍’ ശ്രദ്ധേയമായി. പ്രസിദ്ധ നാടക പ്രവര്‍ത്തകന്‍  എ. ശാന്തകുമാര്‍ രചിച്ച  നാടകം പി.പി. അഷ്റഫാണ് സംവിധാനം ചെയ്തത്. രാഷ്ട്രീയ കൊലപാതകങ്ങളാണ് നാടകത്തിന്‍െറ പ്രതിപാദനം.
എതിരാളികളെ  വകവരുത്താന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക്  ആയുധങ്ങള്‍ നിര്‍മിച്ചുകൊടുക്കുന്ന പെരുങ്കൊല്ലന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ നാടകം അനാവരണം ചെയ്യുന്നു.
പെരുങ്കൊല്ലന്‍ ദാമുവിനെ അവതരിപ്പിച്ച പി.പി. അഷ്റഫ്, മാണിക്യം എന്ന കഥാപാത്രത്തിന് ജീവന്‍ പകര്‍ന്ന ബേബി ദില്‍ഷ എന്നിവര്‍ മികച്ച അഭിനയം കാഴ്ചവെച്ചു. രവി പട്ടേനയുടെ വെളിച്ചവിതാനം നാടകത്തിന് മികവ് കൂട്ടി. സിറാജ് ദുബൈ സംഗീതവും ഹരിദാസ് ബക്കളം രംഗസജ്ജീകരണവും  ക്ളിന്‍റ് പവിത്രന്‍ ചമയവും നിര്‍വഹിച്ചു.

Tags:    
News Summary - Barath murali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 03:24 GMT