അബൂദബി: യു.എ.ഇയുടെ ബറക ആണവ നിലയത്തിലെ ആദ്യ ആണവ റിയാക്ടർ യൂനിറ്റിെൻറ നിർമാണം പൂർത്തിയായി. എന്നാൽ, റിയാക്ടറിെൻറ പ്രവർത്തനം 2018ലേ ആരംഭിക്കുകയുള്ളൂവെന്ന് എമിറേറ്റ്സ് ആണവോർജ കോർപറേഷൻ (ഇനെക്) അറിയിച്ചു.
ഇനെകും കൊറിയ വൈദ്യുതോർജ കോർപറേഷനും (കെപ്കോ) ചേർന്നാണ് റിയാക്ടറിെൻറ നിർമാണം പൂർത്തിയാക്കിയത്. കെപ്കോക്ക് കീഴിലുള്ള കൊറിയ ഹൈഡ്രോ^ന്യൂക്ലിയർ പവറാണ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള പരീക്ഷണവും കമീഷനിങ്ങിനുള്ള പ്രവർത്തന സംവിധാനങ്ങളും കൈകാര്യം ചെയ്യുക. പരീക്ഷണാർഥത്തിലുള്ള പ്രവർത്തനങ്ങൾക്ക് ശേഷം ഇനെകിെൻറയും കെപ്കോയുടെയും സംയുക്ത സംരംഭമായ നവാഹ് ഉൗർജ കമ്പനി ആയിരിക്കും ഒന്നാം യൂനിറ്റ് ആണവ റിയാക്ടറിെൻറ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക.
അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായും (െഎ.എ.ഇ.എ) ആണവ വിദഗ്ധരുടെ ആഗോള കൂട്ടായ്മയുമായും ചേർന്ന് യൂനിറ്റ് ഒന്നിെൻറ വിലയിരുത്തലും പ്രവർത്തനം തുടങ്ങുന്നതിനുള്ള സമയം നിശ്ചയിക്കലും നടത്തുമെന്ന് നവാഹ് ആക്ടിങ് ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് ആൽ സുവൈദി അറിയിച്ചു. ആണവ വ്യവസായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമാണെന്ന് ആഗോള പരിശോധന നടത്തി ഉറപ്പാക്കുന്നതിന് സമയം ആവശ്യമാണെന്നും അതിനാലാണ് യൂനിറ്റ് ഒന്നിെൻറ പ്രവർത്തനം ആരംഭിക്കുന്നത് 2018 വരെ വൈകുന്നതെന്നും ഇനെക് പ്രസ്താവനയിൽ അറിയിച്ചു.
ആവശ്യത്തിന് സമയവും വൈദഗ്ധ്യവും പ്രവൃത്തിപരിചയവും ആവശ്യമാണെന്ന് െഎ.എ.ഇ.എയിലെ മുൻ ഡെന്മാർക്ക് പ്രതിനിധി ജാൺ ബെർണാർഡ് അഭിപ്രായപ്പെട്ടു. നിരവധി പരീക്ഷണങ്ങളും നടപടികളും ഇതിന് ആവശ്യമാണ്. നിലയം പ്രവർത്തിപ്പിക്കുന്നതിന് എല്ലാ നിലക്കും യോഗ്യതയുള്ള ജീവനക്കാരാണെന്ന് തെളിയിക്കുന്നതും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
2012ലാണ് ആണവ നിലയം ഒന്നാം യൂനിറ്റിെൻറ നിർമാണം ആരംഭിച്ചത്. മൊത്തം നാല് യൂനിറ്റുകളാണ് ബറക ആണവ നിലയത്തിനുള്ളത്. യു.എ.ഇയുടെ ൈവദ്യുതി ആവശ്യത്തിെൻറ നാലിലൊന്ന് ഇതിൽനിന്ന് ഉൽപാദിപ്പിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.