Posted On
date_range Updated On
date_range പ്രതികൂല കാലാവസ്ഥ: ദുബൈ ഗ്ലോബൽ വില്ലേജ് അടച്ചു
ദുബൈ: ദിവസവും ആയിരകണക്കിന് സന്ദർശകരെത്തുന്ന ദുബൈ ഗ്ലോബൽ വില്ലേജ് ഞായറാഴ്ച താൽകാലികമായി അടച്ചു. പ്രതീകൂലമായ കാലാവസ്ഥ കാരണം സന്ദർശകരുടെ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുകൾ കൂടി പരിഗണിച്ചാണ് തീരുമാനം. തിങ്കളാഴ്ച വൈകുന്നേരം നാലു മുതൽ വീണ്ടും സന്ദർശകരെ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.