ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂമിൽനിന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ ഉദ്യോഗസ്ഥർ അവാർഡ് ഏറ്റുവാങ്ങുന്നു
Posted On
date_range Updated On
date_range ദുബൈ വിമാനത്താവളത്തിലെ സ്മാർട്ട് ട്രാവൽ പദ്ധതിക്ക് അവാർഡ്
ദുബൈ: ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ ക്ലിയറന്‍സ് പ്രക്രിയ സുഗമമാക്കുന്നതിനുള്ള സ്മാർട്ട് ട്രാവൽ പദ്ധതിക്ക് യു.എ.ഇ ഐഡിയാസ്-2023 അവാർഡ് ലഭിച്ചു. ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്സ് എയർലൈൻ ചെയർമാനും സി.ഇ.ഒയുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് അവാർഡ്. പത്താം അവാർഡ് പതിപ്പിലെ ‘അതിനൂതന ആശയ’വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. ദുബൈ പൊലീസ് ഓഫിസേഴ്സ് ക്ലബിൽ നടന്ന ചടങ്ങിൽ വിവിധ ഗവ. വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും വ്യവസായ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.