ഷാർജ: വളർന്നുവരുന്ന എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി തനത് മാപ്പിളകലാ സാഹിത്യവേദി ഏർപ്പെടുത്തിയ പ്രഥമ തൂലിക അവാർഡിന് നസറുദ്ദീൻ മണ്ണാർക്കാട് അർഹനായി. മാപ്പിളപ്പാട്ട് രംഗത്ത് ഹ്രസ്വകാലം കൊണ്ട് ശ്രദ്ധേയമായ ഒട്ടേറെ രചനകളും കൃതികളും പൂർത്തിയാക്കി.
15,16 നൂറ്റാണ്ടുകളിൽ കേരളത്തിലെ മാപ്പിളമാരുടെ ചരിത്രങ്ങൾ അനാവരണം ചെയ്യുന്ന കാവ്യകൃതിയായ 110 ഇശലുകളിൽ പൂർത്തിയാക്കിയ 'കുഞ്ഞാലി മരയ്ക്കാർ പടപ്പാട്ട്' അദ്ദേഹത്തിെൻറ പ്രധാന കൃതികളിലൊന്നാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം കപ്പപ്പാട്ട് ഇശലിൽ രേഖപ്പെടുത്തിയ കൃതിയാണ്.
19ന് കോഴിക്കോട് നടക്കുന്ന തനത് മാപ്പിളകല സാഹിത്യവേദി നാലാം സംഗമത്തിൽ അവാർഡും പ്രശസ്തിപത്രവും വിതരണംചെയ്യുമെന്ന് കലാ സാഹിത്യവേദി സ്ഥാപകൻ കൂടിയായ മൊയ്തീൻ കുട്ടി ഇരിങ്ങല്ലൂർ അറിയിച്ചു.
മാപ്പിള സാഹിത്യ ഗവേഷകനും കാലിഗ്രാഫറുമായ ഖലീലുള്ള ചെമ്മനാട് നേതൃത്വം നൽകിയ സമിതിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
12 വർഷമായി ഷാർജയിൽ പ്രവാസിയാണ് നസറുദ്ദീൻ മണ്ണാർക്കാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.