അബൂദബി: ഓട്ടിസം അവബോധ മാസത്തോടനുബന്ധിച്ച്, അബൂദബി കേരള സോഷ്യൽ സെന്ററും യൂനിക്കൽ ബ്രൈൻസും സംയുക്തമായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇരുപതോളം ഭിന്നശേഷിക്കാരായ കുട്ടികളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ നടന്നു.
കേരളം, തമിഴ്നാട്, ഡൽഹി, ഗുജറാത്ത്, പഞ്ചാബ്, പാകിസ്താൻ, ബംഗ്ലാദേശ് ഉൾപ്പെടെ സ്ഥലങ്ങളിൽനിന്നുള്ള മാതാപിതാക്കളും കുട്ടികളും പങ്കെടുത്തു. കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും മോമന്റോകളും വിതരണം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കേരള സോഷ്യൽ സെന്റർ നിരന്തരം നൽകിവരുന്ന പരിഗണനക്ക് യൂനിക്കൽ ബ്രൈൻസ് സെന്ററിനെ ആദരിച്ചു. സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, വനിതാവിഭാഗം കൺവീനർ ഗീത ജയചന്ദ്രൻ, യൂനിക്കൽ ബ്രൈൻസ് ഡയറക്ടർ മാലിനി രാമകൃഷ്ണൻ, സെൻസോൺ ഡയറക്ടർ പാലക്ക് ത്രിവേദി എന്നിവർ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.