അജ്മാന്: സാമൂഹിക വിരുദ്ധരാല്‍ നിഷ്ഠൂരമായി വധിക്കപ്പെട്ട ആദിവാസി യുവാവ് മധുവിെൻ റ ഒന്നാം ചരമ വാര്‍ഷികത്തില്‍ അജ്മാന് സോഷ്യല്‍ സെൻറര്‍ ആഭിമുഖ്യത്തില്‍ അനുസ്മരണവ ും ചര്‍ച്ചയും സംഘടിപ്പിച്ചു. ഇ.കെ. ദിനേശൻ മധു അനുസ്മരണ പ്രഭാഷണം നടത്തി. കേരളത്തിലെ ആദിവാസി ദലിത് അവസ്ഥകളും ജനാധിപത്യ പ്രസ്ഥാനങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ചര്‍ച്ചയില്‍ മസ്ഹർ, ബഷീർ തിക്കോടി, പി. ശിവ പ്രസാദ് , സോണിയ ഷിനോയ്, ഉണ്ണി കുലുക്കല്ലൂർ, കബീർ കട്ട്ലാട്ട് , ജയൻ കുട്ടപ്പൻ, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ത്യന്‍ സോഷ്യല്‍ സെൻറര്‍ അജ്മാന് പ്രസിഡൻറ് ജാസിം മുഹമ്മദ് അധ്യക്ഷനായിരുന്നു. പ്രഘോഷ് സ്വാഗതവും പ്രജിത്ത് നന്ദിയും പറഞ്ഞു. രാജേന്ദ്രന് സംവിധാനം ചെയ്ത ‘വിശക്കുന്നു’ എന്ന നാടകം ചടങ്ങിനോടനുബന്ധിച്ച് അരങ്ങേറി..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.