കുട്ടികളെ സ്വീകരിക്കാനെത്തുന്ന എക്​സ്​പോയുടെ ഭാഗ്യ ചിഹ്നങ്ങളായ ‘റാഷിദും ലത്തീഫയും’

എക്​സ്​പോയിൽ കുട്ടികൾക്ക്​ ചിരിക്കാം, കളിക്കാം, പഠിക്കാം

ദുബൈ: എക്​സ്​പോ 2020 ദുബൈയിൽ കുട്ടികൾക്കും കുടുംബത്തിനും വിനോദവും വിജ്ഞാനവും സമന്വയിപ്പിച്ച നിരവധി ആഹ്ലാദാവസരങ്ങൾ. 'സീറോ-ഗ്രാവിറ്റി' ചേംബറിൽ വലകളിൽ കുതിച്ചുകയറാൻ കഴിയുന്ന ബഹിരാകാശ നഗരം മുതൽ തിമിംഗല സ്ലൈഡുകളും ത്രീഡി മേസും ചേർന്ന സമുദ്രതീരത്തെ കളിസ്ഥലം വരെയാണ്​ പൂർത്തിയായത്​. എക്​സ്​പോയുടെ ഭാഗ്യ ചിഹ്നങ്ങളായ 'റാഷിദും ലത്തീഫയും' കുട്ടികളെ ശ്രദ്ധേയ സാഹസിക പരിപാടികളിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ തയാറായിട്ടുമുണ്ട്​. ആവേശകരമായ ഷോകൾ, സംഘഗാന സദസ്സുകൾ, നൃത്തങ്ങൾ, നാടകാവതരണങ്ങൾ എന്നിവയടങ്ങുന്ന പരിപാടികളും ആസ്വദിക്കാനാവും. ഇത്തരത്തിൽ കുടുംബങ്ങൾക്കും കുട്ടികൾക്കും ഇഷ്​ടപ്പെടുന്ന നിരവധി വിനോദാവസരങ്ങൾ എക്​സ്​പോയിലുണ്ട്​. ഇവയിൽ ശ്രദ്ധേയമായ അഞ്ചു പരിപാടികൾ:

1. ബഹിരാകാശ നഗരം

അൽ ഫുർസാൻ പാർക്കി​െൻറ വിശാലമായ മുറ്റത്ത്​ ഒരുക്കിയ ബഹിരാകാശ നഗരം കുട്ടികളെ ആകർഷിക്കും​. ഇവിടെ 'സീറോ-ഗ്രാവിറ്റി' ചേംബറിൽ കുട്ടികൾ വലകൾക്കു മുകളിലൂടെ കുതിക്കാനാവും. 'ഭ്രമണപഥ'ത്തിലേക്ക് പ്രവേശിക്കാനും യു.എ.ഇയുടെ ചൊവ്വാ ദൗത്യമായ ഹോപ്​ പ്രോബി​െൻറ പകർപ്പിലേക്ക് കയറാനും സാധിക്കും.

2. സമുദ്രത്തെ അറിയാം

ജൂബിലി പാർക്കിലെ 'റാശിദി​'െൻറ കളിസ്ഥലത്ത്​ സ്രാവുകളുള്ള സമുദ്ര പ്രമേയ സാഹസികതയാണ് ഒരുക്കിയത്​. തിമിംഗല സ്ലൈഡുകൾ, സമുദ്ര ലൈനറുകൾ, സംവേദനാത്മക ത്രീഡി മേസ്​ എന്നിവയുണ്ട്​​.

3.ശ​ത്രുവിനെ 'കിക്ക്​' ചെയ്​ത് ​സൂപ്പർ ഹീറോകളാകാം

അൽ വാസൽ പ്ലാസയിൽ നടക്കുന്ന മാസ്‌കോട്ട് ഇമ്മേഴ്‌സിവ് ഷോയിൽ ദുഷ്​ടനായ മിസ്​റ്റർ സ്ക്രാപ്പിനെതിരെ കുട്ടികൾക്ക്​ പോരാടാം. റാഷിദിനെയും ലത്തീഫയെയും അവരുടെ ദുഷ്​ടരായ ശത്രുക്കളെ സഹായിക്കുന്നതിലൂടെ ജീവിതപാഠങ്ങൾ അറിയാൻ കഴിയും.

4. ശിൽപത്തോടൊപ്പം നൃത്തം

സന്ദർശകർക്ക് സ്വന്തമായി സംഗീതവും നൃത്തവും ചെയ്യാൻ കഴിയുന്ന സംവേദനാത്മക ബൂത്തുകൾ സ്വീകരിച്ചിട്ടുണ്ട്​. മിസ്​റ്റർ സ്ക്രാപ്പി​െൻറ സ്ക്രാപ്​യാർഡ് ഐഡിൽ ഷോ ദിവസവും അരങ്ങേറും.

5. എക്സ്പോ എക്സ്പ്ലോറർ ട്രെയിൻ

കാഴ്​ചകൾ ആസ്വദിക്കാവുന്ന യാത്രയിലേക്ക്​ സന്ദർശകരെ കൊണ്ടുപോകുന്ന ട്രെയിനാണ് എക്സ്പോ എക്സ്പ്ലോറർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.