ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്​ അവാർഡിന്‍റെ അഞ്ചാം പതിപ്പിൽ ഫൈനലിസ്റ്റുകളായ 10 പേർ

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്​ അവാർഡ്: 10 ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു

ദുബൈ: ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡിന്‍റെ അഞ്ചാം പതിപ്പിനുള്ള 10 ഫൈനലിസ്റ്റുകളെ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് 214 രാജ്യങ്ങളിലെ 134,000 രജിസ്ട്രേഷനുകളിൽ നിന്നാണ് ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തത്.

നാലാം പതിപ്പിൽ 199 രാജ്യങ്ങളിൽ നിന്നായി ഒരു ലക്ഷത്തിലധികം രജിസ്ട്രേഷനുകളാണ് ലഭിച്ചിരുന്നത്. ഇത്തവണ ഇതിൽ വൻ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഏണസ്റ്റ് ആൻഡ് യങ് എൽ.എൽ.പിയാണ് അവാർഡ് നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നത്. യോഗ്യതാ പരിശോധന, വിദഗ്ധർ അടങ്ങിയ സ്വതന്ത്ര പാനലിന്‍റെ വിലയിരുത്തൽ, വിശിഷ്ട ഗ്രാൻഡ് ജൂറിയുടെ അന്തിമ അവലോകനം എന്നിവ ഉൾപ്പെടുന്ന വിവിധ ഘട്ടങ്ങൾ അടങ്ങിയ മൂല്യനിർണയത്തിലൂടെയാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്.

10 ഫൈനലിസ്റ്റുകളിൽ ഒരാൾക്ക് ഗ്രാൻഡ് ടൈറ്റിലും 250,000 യു.എസ് ഡോളറും സമ്മാനമായി നൽകും, മറ്റുള്ളവർക്ക് ആരോഗ്യ സംരക്ഷണത്തിന് നൽകിയ മികച്ച സംഭാവനകൾക്ക് ആഗോള അംഗീകാരവും മറ്റ് സമ്മാനങ്ങളും ലഭിക്കും.

1. ഡോ. അഗിമോൾ പ്രദീപ് 2. ഡോ. ഐഡ അൽകൈസി 3. ദിനാ സെവില്ല 4. ഡോ. ഹമ്മോഡ അബു-ഒഡാ 5. ഹിന്ദുംബി കൗരോം കക്കഡ 6. ജോഹാന പട്രീഷ്യ ഗാൽവൻ ബാരിയോസ് 7. ജോസഫൈൻ നെലാഗോ അംഗുല 8. ഒലുച്ചി ഏഞ്ചൽ ഒകോയി 9. പീറ്റർ ഫോറെ 10. റൊണാൾഡ് മരിയോ കനാസ് റോജാസ് എന്നവരാണ് 10 ഫൈനലിസ്റ്റുകൾ. ഈ വർഷം ജൂലൈയിൽ ഇന്ത്യയിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അന്തിമ വിജയിയെ പ്രഖ്യാപിക്കും.

Tags:    
News Summary - Aster Guardians Global Nursing Award: 10 finalists announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.