ദുബൈയിൽ ആരംഭിച്ച ചിത്രകാരി സീമാ സുരേഷിന്റെ ചിത്ര പ്രദർശനം പ്രമുഖ വ്യവസായി എൻ.എം. പണിക്കർ ഉദ്ഘാടനം ചെയ്യുന്നു. സീമ സുരേഷ് സമീപം.
ദുബൈ: കേരളത്തിൽനിന്നുമുള്ള പ്രമുഖ ചിത്രകാരി സീമാ സുരേഷിന്റെ ചിത്ര പ്രദർശനത്തിന് ദുബൈയിൽ തുടക്കം. ഭക്ഷണവും കലയും ചേർത്തുകൊണ്ടുള്ളതാണ് ‘ആർട്ട് ഫീസ്റ്റ്’ എന്ന പേരിലുള്ള ചിത്ര പ്രദർശനം.
ദുബൈ ഖിസൈസിലെ മദീനാ മാളിലുള്ള കാലിക്കറ്റ് ഫുഡീസിൽ നടക്കുന്ന ചിത്രപ്രദർശനം പ്രമുഖ വ്യവസായി എൻ.എം. പണിക്കർ ഉദ്ഘാടനം ചെയ്തു. കേരളീയ ചുമർച്ചിത്ര ശൈലിലുള്ളതാണ് ആർട്ട് ഫീസ്റ്റിലെ ചിത്രങ്ങൾ അധികവും. അക്രിലിക്, ഓയിൽ എന്നിവയിൽ വരച്ച പതിനഞ്ച് ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.
മുൻ ഇന്ത്യൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ, മുൻ വിശ്വസുന്ദരി നതാലി ഗ്ലബോവ, ലുലു ഗ്രൂപ് ഉടമ എം.എ. യൂസുഫലി, ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, കമൽ ഹാസൻ, വിജയ് സേതുപതി തുടങ്ങിയവർക്കെല്ലാം ചിത്രങ്ങൾ സമ്മാനിച്ച കലാകാരിയാണ് സീമ സുരേഷ്. കേരളത്തിലും ദുബൈയിലുമായി നിരവധി ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. യു.എ.ഇയുടെ ചരിത്രമുദ്രകളെല്ലാം കേരളീയ ചുമർചിത്രശൈലിയിൽ വരച്ച സീമയുടെ ഗ്രേറ്റർ നേഷൻ, ബിഗ്ഗർ ക്യാൻവാസ് ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രപ്രദർശനം ഈമാസം 14 വരെ നീണ്ടുനിൽക്കും. ചിത്രകാരി സീമ സുരേഷ്, പി. ഷെരീഫ്, എ.പി. ശ്യാം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.