കോപ അമേരിക്കയിൽ അർജൻറീന കിരീടം നേടിയത്​ ആഘോഷിക്കുന്ന സമാരി ഫൂട്ടീസ് 

ഫുട്​ബാൾ താരത്തിന്​ കൈത്താങ്ങായി അർജൻറീന ഫാൻസ്​

ദുബൈ: നാട്ടിൽ ചികിത്സയിൽ കഴിയുന്ന ഫുട്​ബാൾ താരത്തിന്​ സഹായവുമായി അർജൻറീന ഫാൻസ്​.കിഡ്​നി മാറ്റിവെക്കൽ ശസ്​ത്രക്രിയക്ക്​ കാത്തിരിക്കുന്ന തിരൂർ നിറമരുതൂർ സ്വദേശി പൊക്ലാത്ത്​ റഹീമി​െൻറ (28) ചികിത്സക്കാണ്​ ഇവർ രണ്ട്​ ലക്ഷം രൂപ നൽകിയത്​. അർജൻറീന കോപ അമേരിക്ക കിരീടം നേടിയതി​െൻറ ആഹ്ലാദദിനത്തിലാണ്​ ഇവർ സഹായം സ്വരൂപിച്ചത്​.

ദുബൈയിലെ സമാരി റസിഡൻസിൽ താമസിക്കുന്ന സമാരി ഫൂട്ടിസി​െൻറ നേതൃത്വത്തിലാണ്​ സഹായം നൽകുന്നത്​.ഉമ്മുൽഖുവൈനിൽ ഒത്തുചേർന്ന ഇവർ അർജൻറീനയുടെ വിജയം കേക്ക് മുറിച്ചും വാമോസ് വിളിച്ചും ആഘോഷമാക്കിയതിന്​ പിന്നാലെ റഹീമിന്​ ചികിത്സാസഹായവും കൈമാറി. 10 വർഷമായി യു.എ.ഇയിലെ ഫുട്ബാൾ രംഗത്ത് സജീവമാണ് സമാരി ഫൂട്ടീസ്.

തിരൂരിലും മലപ്പുറം-കാസർകോട്​ ജില്ല ഡിവിഷൻ ലീഗുകളിലും മലപ്പുറം ജില്ല സ്​കൂൾ ടീമിലും കളിക്കാരനായും പരിശീലകനായും തിളങ്ങിയിരുന്ന റഹീമി​െൻറ ചികിത്സക്കായി നാട്ടിൽ സഹായനിധി തുറന്നിട്ടുണ്ട്​.

Tags:    
News Summary - Argentine fans support football player

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.