അറബ്​ യുവത ജീവിക്കാൻ കൊതിക്കുന്നത്​ യു.എ.ഇയിൽ

ദുബൈ: പുതുതലമുറ അറബ്​ യുവത ജീവിക്കാൻ ആഗ്രഹിക്കുന്ന രാജ്യം യു.എ.ഇയെന്ന്​ സർവേ. അസ്​ദ ബി.സി.ഡബ്ല്യൂ അറബ്​ യൂത്ത്​ സർവേയിലാണ്​ തുടർച്ചയായ പത്താം വർഷവും അറബ്​ യൂത്തി​െൻറ സ്വപ്​നരാജ്യമായി യു.എ.ഇയെ തിരഞ്ഞെടുത്തത്​. പശ്ചിമേഷ്യയിലും വടക്കനാഫ്രിക്കയിലും പരന്നുകിടക്കുന്ന അറബ്​ രാജ്യങ്ങളിലെ 3400 യുവാക്കളിലാണ്​ സർവേ നടന്നത്​. പഠനത്തിൽ പ​ങ്കെടുത്തവരിൽ പകുതിയോളം ജീവിക്കാൻ ആഗ്രഹിക്കുന്നത്​ യു.എ.ഇയിലാണ്​. സർവേയിലെ 47 ശതമാനം പേരും യു.എ.ഇയെ ജീവിക്കാനാഗ്രഹിക്കുന്ന രാജ്യമായി തിരഞ്ഞെടുത്തപ്പോൾ, അമേരിക്ക 19 ശതമാനം പേരും കാനഡ 15 ശതമാനം പേരും​ കുടിയേറാൻ കൊതിക്കുന്നു. ഫ്രാൻസിൽ 13 ശതമാനം പേരും ജർമനിയിൽ 11 ശതമാനം പേരും താമസിക്കാൻ ആഗ്രഹിക്കുന്നു. സർവേഫലം ട്വിറ്ററിൽ പങ്കുവെച്ച യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, യു.എ.ഇ എല്ലാവരുടെയും രാജ്യവും വീടുമാണെന്നും തങ്ങളുടെ അനുഭവങ്ങൾ എല്ലാവർക്കും ലഭ്യമാക്കുമെന്നും സർവരോടും പോസിറ്റിവായ ബന്ധം തുടരുമെന്നും കുറിച്ചു. വിദ്യാസമ്പന്നർക്കും ഇടത്തരക്കാർക്കും തൊഴിലും മികച്ച ജീവിത സാഹചര്യവും ഒരുക്കാൻ കഴിയുന്നതാണ്​ അറബ്​ പുതുതലമുറയെ ഇമാറാത്തിലേക്ക്​ ആകർഷിക്കുന്നതെന്ന്​ ​വിദഗ്​ധർ അഭിപ്രായപ്പെട്ടു.

സർവേയിൽ പ​ങ്കെടുത്തവരിൽ സുഡാനിൽനിന്നും ഈജിപ്​തിൽനിന്നുമുള്ളവരാണ്​ ഏറ്റവുമധികം യു.എ.ഇയിലേക്ക്​ കുടിയേറാൻ ആഗ്രഹിക്കുന്നത്​. ഇറാഖ്​, സൗദി, അൽജീരിയ, ലബനൻ എന്നിവിടങ്ങളിലുള്ളവരും ഏറെ ആഗ്രഹിക്കുന്നത്​ ഇമാറാത്തി​െൻറ മണ്ണാണ്​. സർവേയിൽ പ​ങ്കെടുത്തവരിൽ 46 ശതമാനം പേർ തങ്ങളുടെ രാജ്യം യു.എ.ഇയെ അനുകരിക്കണമെന്ന്​ ആഗ്രഹിക്കുന്നവരാണ്​. ജി.സി.സി രാജ്യങ്ങളിലെ യുവാക്കൾ വളരെ കുറച്ചുമാത്രമാണ്​ തങ്ങളുടെ രാജ്യം വിട്ട്​ കുടിയേറ്റത്തിന്​ ആഗ്രഹിക്കുന്നവരെന്നും സർവേ വെളിപ്പെടുത്തുന്നു. യു.എ.ഇ യുവാക്കളിൽ മൂന്നു ശതമാനം പേർ മാത്രമാണ്​ കുടിയേറ്റം ആഗ്രഹിക്കുന്നവർ. സുഡാനി യുവാക്കളാണ്​ മേഖലയിൽ ഏറ്റവുമധികം രാജ്യംവിട്ട്​ ജീവിതം കെട്ടിപ്പടുക്കാൻ ഉദ്ദേശിക്കുന്നത്​.

Tags:    
News Summary - Arab youth want to live in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.