ആന്റോ ആന്റണി എം.പി ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു
ദുബൈ: കശ്മീര്‍ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാറിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും ഭീകരവാദികള്‍ക്ക് മുന്നില്‍ ടൂറിസ്റ്റുകളെ എറിഞ്ഞുകൊടുത്തുവെന്നും ആന്റോ ആന്റണി എം.പി ദുബൈയിൽ പറഞ്ഞു. അതേസമയം, പാകിസ്താന് വ്യോമയാന മേഖല അടച്ചതുമൂലം വിമാന നിരക്ക് വീണ്ടും ഉയര്‍ത്തിയാല്‍ അത് പ്രവാസികള്‍ക്ക് കനത്ത ഭാരമാകുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന് വ്യോമയാന മേഖല അടച്ചത് മൂലമുള്ള അധിക സാമ്പത്തിക ഭാരം പ്രവാസികളുടെ തലയില്‍ കെട്ടിവെയ്ക്കരുത്. ഗള്‍ഫിലെ പ്രവാസികളില്‍ വലിയൊരു വിഭാഗം കടുത്ത പ്രതിസന്ധിയിലാണ്.
കാര്യമായ ശമ്പള വര്‍ധനയില്ല. ജീവിത ഭാരം കൂടി വരുന്നു. ഇതിനിടയില്‍ , വിമാന ടിക്കറ്റ് നിരക്ക് കൂടി ഉയര്‍ത്തുന്നത് അനീതിയാണെന്നും ആന്റോ ആന്റണി പറഞ്ഞു. കശ്മീര്‍ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചു. കശ്മീരിലെ സര്‍ക്കാരിന് പൊലീസിന് മേല്‍ യാതൊരു നിയന്ത്രണവുമില്ല. എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. ഇത്രയും വലിയ ടൂറിസ്റ്റ് കേന്ദ്രത്തില്‍ പേരിന് പോലും പൊലീസും പട്ടാളവും ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.