ദുബൈ: പ്രമുഖ മണി ട്രാൻസ്ഫർ സ്ഥാപനമായ അൽ അൻസാരി എക്സ്ചേഞ്ചിെൻറ ശൈത്യകാല സമ്മാന പദ്ധതിക്ക് തുടക്കമായി. നവംബർ ഒന്നു മുതൽ ഡിസംബർ 31 വരെ നീളുന്ന സ്വപ്ന ഭവനം സ്വന്തമാക്കൂ എന്ന തലക്കെട്ടിലുള്ള പദ്ധതിയിൽ അഞ്ചു ലക്ഷം ദിർഹത്തിെൻറ വീടിനു പുറമെ ഒരു കിലോ സ്വർണവും 75,000 ദിർഹം കാഷ് പ്രൈസുമാണ് നൽകുക. ഇതു രണ്ടാം വർഷമാണ് അൽ അൻസാരി സമ്മാന പദ്ധതി നടപ്പാക്കുന്നത്. വീടെന്ന സ്വപ്നത്തിനായി കഠിനാധ്വാനം ചെയ്യുന്ന ഉപഭോക്താക്കളെ പിന്തുണക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം നടത്തിയ പദ്ധതിയുടെ വൻ പ്രതികരണമാണ് വീണ്ടും വിൻ യുവർ ഡ്രീം ഹോം നടപ്പാക്കാൻ കാരണമായതെന്ന് അൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ റാഷിദ് അൽ അൻസാരി പറഞ്ഞു. അൽ അൻസാരി ബ്രാഞ്ചുകൾ മുഖേനയോ വെബ്സൈറ്റിലോ ആപ്പ് വഴിയോ ചെയ്യുന്ന ഇടപാടുകൾ സമ്മാന പദ്ധതിയിൽ പങ്കുചേരാൻ അർഹരാക്കും. രണ്ടു മാസക്കാലം പണം അയക്കൽ, വിദേശ കറൻസി മാറ്റൽ, ആയിരം ദിർഹത്തിനു മുകളിൽ ബോണ്ട് വാങ്ങൽ, എയർ അറേബ്യ, ഫ്ലൈദുബൈ ടിക്കറ്റ്, ട്രാവൽ കാർഡ്, ടൂറിസ്റ്റ് വിസ എന്നിവ എടുക്കുന്നവർക്കെല്ലാം അവസരമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.