തടവുകാർക്ക്​ കായിക പോഷകാഹാര കോഴ്​സും

ദുബൈ: ദുബൈയിലെ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് കായിക പോഷകാഹാര സർട്ടിഫിക്കേഷൻ കോഴ്​സുമായി ദുബൈ സ്​പോർട്​സ്​ കൗൺസിലും പൊലീസും​. തടവുകാലം കഴിഞ്ഞ്​ പുറത്തിറങ്ങുന്നവർക്ക്​ പുതുജീവിതം തുടങ്ങാനും മാന്യമായി ജീവിക്കാനും അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ്​ പരിശീലനം നൽകിയത്​. തടവിൽ കഴിയുന്നവരുടെ കായികക്ഷമത നിലനിർത്തുക എന്ന ലക്ഷ്യവും കോഴ്​സിനുണ്ട്​.'അത്​ലറ്റുകൾക്ക്​ പോഷകാഹാരം' എന്ന ടൈറ്റിലിലാണ്​ പദ്ധതി നടപ്പാക്കുന്നത്​. ഇൻറർനാഷനൽ കോൺഫെഡറേഷൻ ഓഫ്​ രജിസ്​റ്റേഴ്​സ്​ ഫോർ എക്​സർസൈസ്​ പ്രഫഷനൽസി​െൻറ സർട്ടിഫിക്കറ്റാണ്​ ഇവർക്ക്​ നൽകിയത്​.

രാജ്യത്തിനകത്തും പുറത്തും ജോലിസാധ്യതയുള്ള സർട്ടിഫിക്കറ്റാണിത്​. പ്രമുഖ ന്യൂട്രിഷ്യനിസ്​റ്റുകളും കായിക പരിശീലകരും തടവുകാർക്ക്​ ക്ലാസെടുത്തു. കായിക മേഖലയിലെ പോഷകാഹാരത്തി​െൻറ പ്രധാന്യവും അതി​െൻറ ശാസ്​ത്രീയ വശങ്ങളും വിദഗ്​ധർ വിവരിച്ചു. കായിക താരങ്ങൾക്ക്​ അവരുടെ മേഖലയനുസരിച്ചും പ്രായം കണക്കിലെടുത്തും പരിശീലന ഘട്ടങ്ങൾ വിലയിരുത്തിയും എങ്ങനെയൊക്കെ ഭക്ഷണം നൽകണം എന്നതിനെ കുറിച്ചും​ തടവുകാരെ പഠിപ്പിച്ചു.

ഓരോ മത്സരത്തിനുമുള്ള പ്രത്യേക ഭക്ഷണങ്ങളെക്കുറിച്ചും വിവരിച്ചു. വെർച്വലായി നടന്ന പരിപാടിയിൽ 20 പേർ പ​ങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും കോഴ്​സ്​ നടക്കും. ജയിലുകൾക്കുള്ളിൽ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്​ടിച്ചെടുക്കാൻ ഇത്തരം കോഴ്​സുകൾക്ക്​ കഴിയുമെന്നാണ്​ കരുതുന്നത്​.

തടവുകാർക്കായി ആദ്യമായല്ല ദുബൈ സ്​പോർട്​സ്​ കൗൺസിൽ കായിക പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്​. യോഗ ഇൻസ്​ട്രക്​ടർ, കായിക പരിശീലകൻ, ബാസ്​കറ്റ്​ബാൾ റഫറി എന്നിവയിലും പരിശീലനം നൽകിയിട്ടുണ്ട്​. തടവുകാർക്ക്​ വ്യായാമം ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ജയിലുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.