മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ സംഘടിപ്പിച്ച എം.ഇ.എസ് കല്ലടിയന്സ് യു.എ.ഇ നൊസ്റ്റാള്‍ജിയ 2021ല്‍ പങ്കെടുത്തവര്‍
'നൊസ്റ്റാള്‍ജിയ 2021' സംഘടിപ്പിച്ചു
അബൂദബി: മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജ് യു.എ.ഇ പൂര്‍വ വിദ്യാർഥി കൂട്ടായ്മയായ എം.ഇ.എസ് കല്ലടിയന്സ് യു.എ.ഇ 'നൊസ്റ്റാള്‍ജിയ 2021' സംഘടിപ്പിച്ചു. പഴയകാല കോളജ് ജീവിത ഓര്‍മകളുമായി 180 ഓളം പേര് കുടുംബസമേതം പങ്കെടുത്തു. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ കോര്‍ അംഗങ്ങള്‍ക്ക് കോളജ് വൈസ് ചെയര്പേഴ്സൻ വി.കെ. റംല പുരസ്കാരം നല്കി. കല്ലടിയന്സ് കുടുംബാംഗങ്ങള്‍ വിവിധ കലാ കായിക പരിപാടികളും അവതരിപ്പിച്ചു. മുന്‍ പ്രസിഡൻറ് റീന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അസ്ലം ചിറക്കല്‍പടി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികള്‍: നൗഫല്‍ കാപ്പാട് (പ്രസി.), മന്‍സൂര്‍ നെയ്യപ്പാടത്ത് (ജന. സെക്ര., അനീസ് ആര്യമ്പാവു(ട്രഷ.), നൗഫല്‍ പട്ടാമ്പി(വൈസ് പ്രസി.), റഹ്മത്തുല്ല ഫസീല നിസാര്‍(ജോ. സെക്ര.മാര്‍), അജ്മല്‍ നിയാസ് (ഫിനാന്‍സ് സെക്ര.), ഷിഹാബ് പള്ളിക്കുന്ന്(വെല്‍ഫെയര്‍ സെക്ര.), വി.പി. സക്കീര്‍ (ഇവൻറ് സെക്ര.), ഫാസിര്‍ കുറ്റ്യാടി( മീഡിയ സെക്ര.), ഖതീബ് മുസമ്മില്‍, അലി എരൂത്ത്, റീന (ഉപദേശക സമിതി അംഗങ്ങള്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.