ദുബൈ: കടലാസിെൻറ ഉപയോഗം പകുതിയായി കുറച്ചുകൊണ്ട് ദുബൈയിലെ ആറ് സർക്കാർ ഏജൻ സികൾ പരിസ്ഥിതി സംരക്ഷണത്തിന് പുതിയ മാതൃക സൃഷ്ടിച്ചു. നിലവിൽ 57 ശതമാനം കുറവാണ് വന്നിരിക്കുന്നതെന്ന് സ്മാർട് ദുബൈ ജനറൽ ഡയറക്ടർ ഡോ. അയിശ ബിന്ദ് ബുട്ടി ബിൻ ബി ശർ അറിയിച്ചു. ആറ് മാസം കൊണ്ടാണ് ഇൗ നേട്ടം കൈവരിച്ചിരിക്കുന്നത്.
2021 ഡിസംബർ 12 ഒാടെ ദു ബൈയെ സമ്പൂർണ്ണമായും ഡിജിറ്റൽവൽക്കരിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ദുബൈ പൊലീസ്, ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ),റോഡ്സ് ആൻറ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ), ഡിപ്പാർട്ട്മെൻറ് ഒാഫ് ഇക്കണോമിക് ഡെവലപ്മെൻറ് (ഡി.ഇ.ഡി), ദുബൈ ലാൻറ് ഡിപ്പാർട്ട്മെൻറ് (ഡി.എൽ.ഡി), ഡിപ്പാർട്ട്മെൻറ് ഒാഫ് ടൂറിസം ആൻറ് െകാമേഴ്സ് മാർക്കറ്റിങ് (ഡി.ടി.സി.എം) എന്നിവയാണ് കടലാസ് ഉപയോഗം കുറച്ചത്. 64 ദശലക്ഷം പേപ്പറുകൾ ഉപയോഗിച്ചിരുന്ന ഇൗ ഏജൻസികൾ ഇപ്പോൾ 37 ദശലക്ഷം മാത്രമാണ് ഉപയോഗിക്കുന്നത്.
സ്വകാര്യ മേഖലയും നിർദിഷ്ട സമയത്തിനുള്ളിൽ ഇൗ നേട്ടം കൈവരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡോ. അയിശ പറഞ്ഞു. 2019 ഒാടെ ടൂറിസം രംഗം പരിപൂർണ്ണമായി കടലാസ് രഹിതമാക്കും. നിലവിൽ 60 ശതമാനവും ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്.
പദ്ധതി നടപ്പാക്കുന്നതിൽ പ്രധാന വെള്ളുവിളി സാേങ്കതിക വിദ്യയല്ലെന്നും മറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണെന്നും അവർ പറഞ്ഞു.
പദ്ധതി വിജയത്തിലെത്തുന്നതോടെ 900 ദശലക്ഷം ദിർഹം ലാഭമുണ്ടാകുമെന്നാണ് കരുതുന്നത്് പരിസ്ഥിതിക്ക് ഗുണം കിട്ടുമെന്ന് മാത്രമല്ല വേഗത്തിലും കാര്യക്ഷമവുമായ സേവനം നൽകാനും ഇത് ഉപകരിക്കും.
രേഖകൾ കടലാസിൽ പകർപ്പെടുത്ത് നൽകുന്നത് അവസാനിക്കും എന്നതാണ് ഇൗ പദ്ധതി കൊണ്ടുണ്ടാകുന്ന മാറ്റം. പകരം എല്ലാ രേഖകളും ഒാൺലൈനായി സൂക്ഷിക്കാനും ആവശ്യമുള്ളയിടങ്ങളിൽ സമർപ്പിക്കാനുമുള്ള സൗകര്യം ലഭിക്കും.
ക്ലൗഡിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ പ്രത്യേക തിരിച്ചറിയൽ മാർഗങ്ങൾ ഉപയോഗിച്ച് സ്മാർട്ട് ഫോണുകളിലേക്ക് മാറ്റാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.