അബൂദബി: യു.എ.ഇയിലെ വൻകിട റിയൽ എസ്റ്റേറ്റ് സംരംഭകരായ അൽദാർ പ്രോപർട്ടീസ്, ഇമാർ പ്രോപർട്ടീസ് എന്നിവയുടെ പങ്കാളിത്തത്തിൽ 3000 കോടി ദിർഹം മൂല്യമുള്ള പദ്ധതി നടപ്പാക്കുന്നു. ഭാവിയുടെ ആവശ്യങ്ങൾ പരിഗണിച്ച് ആഗോളതലത്തിൽ യു.എ.ഇയെ എറ്റവും മികച്ച രാജ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതികൾ. ദേശീയ^അന്തർദേശീയ നഗരകേന്ദ്രങ്ങൾ ഒരുക്കുന്നതിന് മുന്നോടിയായി ആദ്യം രണ്ട് പദ്ധതികളിലാണ് അൽദാർ^ഇമാർ സംയുക്ത സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുക. ഭാവി ജീവിതരീതികളെയും ജനങ്ങളെയും മുന്നിൽ കണ്ട് ദുബൈയിലും അബൂദബിയിലും സവിശേഷ കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നതാണ് പദ്ധതികൾ.
അബൂദബി സാദിയാത് െഎലൻഡിൽ സാദിയാത് ഗ്രോവ് എന്ന പേരിലുള്ള കേന്ദ്രവും ദുബൈയിലെ ജുമൈറ ബീച്ച് റെസിഡൻസിക്കും പാം ജുമൈറക്കും ഇടയിൽ ഇമാർ ബീച്ച് ഫ്രൻറ് എന്ന പേരിൽ സ്വകാര്യ െഎലൻഡുമാണ് ഇരു കമ്പനികളും ചേർന്ന് വകിസിപ്പിക്കുക.
മൂന്ന് ലോകോത്തര മ്യൂസിയങ്ങൾ, പ്രകൃതിഭംഗി, സാംസ്കാരിക പാരമ്പര്യം, വാസ്തുശിൽപങ്ങൾ, ബിസിനസ് സാധ്യതകൾ തുടങ്ങി ജനകളെ ആകർഷിക്കുന്ന അബൂദബിയുടെ വിലാസം കൂടുതൽ ജനപ്രിയമാക്കാനുേദ്ദശിച്ചുള്ള പദ്ധതിയാണ് സാദിയാത് ഗ്രോവ്. 2017 നവംബറിൽ തുറന്ന ലൂവർ അബൂദബി മ്യുസിയം, ആസൂത്രണം ചെയ്യപ്പെട്ട സായിദ് നാഷനൽ മ്യൂസിയം, യു.എ.ഇയുടെ ആദ്യത്തെ ദേശീയ മ്യൂസിയമായ ഗൂഗെനീം അബൂദബി എന്നിവയെ പരസ്പരം ബന്ധിപ്പിക്കാനും പദ്ധതി വഴി സാധിക്കും.
ഇമാർ ബീച്ച് ഫ്രൻറ് സ്വകാര്യ െഎലൻഡ് വിവിധ വിനോദോപാധികളും ഭക്ഷ്യ^ശീതളപാനീയ ഒൗട്ട്ലെറ്റുകളും കളിസ്ഥലങ്ങളും മാർക്കറ്റുകളും ഉൾപ്പെട്ട വൻ പദ്ധതിയാണ്. 7,000 ഭവന യൂനിറ്റുകളുണ്ടാകുന്ന ഇമാർ ബീച്ച് ഫ്രൻഡിലെ താമസക്കാർക്ക് 1.5 കിലോമീറ്റർ പരിധിയിൽ ബീച്ച് ഉപയോഗിക്കാനാവും.
ദുബൈയിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ അൽദാർ പ്രോപർട്ടീസ് ചെയർമാൻ മുഹമ്മദ് ഖലീഫ ആൽ മുബാറകും ഇമാർ പ്രോപർട്ടീസ് ചെയർമാൻ മുഹമ്മദ് ആൽ അബ്ബാറുമാണ് സംയുകത പ്രവർത്തനത്തിന് കരാറിൽ ഒപ്പുവെച്ചത്. ആഗോളതലത്തിൽ അൽദാർ, ഇമാർ കമ്പനികളുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിന് തങ്ങളുടെ പ്രയത്നങ്ങൾ ഏകീകരിച്ച് ഇരു കമ്പനികൾക്കും ഇടയിലെ നയപരമായ പങ്കാളിത്തം തുടങ്ങിയതിൽ താനും തെൻറ സഹോദരൻ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ഏറെ സന്തോഷവാന്മാരാരെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ചെവ്വാഴ്ച ട്വീറ്റ് ചെയ്തു. കരാറിെൻറ അടിസ്ഥാനത്തിൽ 3000 കോടി ദിർഹം മൂല്യമുള്ള തദ്ദേശീയ^ആഗോള നഗര കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദും ട്വിറ്ററിൽ അറിയിച്ചു.
ലോകത്തെ ഏറ്റവും നവീനമായ വികസനങ്ങൾ കൊണ്ടുവരുന്നുവെന്ന യു.എ.ഇയുടെ ബഹുമതി ഉറപ്പിക്കുകയാണ് സംയുക്ത പദ്ധതി ലക്ഷ്യമിടുന്നതെന്ന് ദുബൈ മീഡിയ ഒാഫിസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. ബുർജ് ഖലീഫ, ദുബൈ മാൾ, ദുബൈ ഡൗൺ ടൗൺ, ദുബൈ മറീന മാൾ എന്നിവയുടെ നിർമാണത്തിന് പിന്നിൽ പ്രവർത്തിച്ച കമ്പനിയാണ് ഇമാർ പ്രോപർട്ടീസ്. യാസ് മാൾ, ഫെരാറി വേൾഡ്, ക്ലീവ്ലാൻഡ് ക്ലിനിക് അബൂദബി, മസ്ദർ ഇൻസ്റ്റിറ്റ്യൂട്ട്, സ്കൈ ടവേഴ്സ് എന്നിവ അൽദാർ പ്രോപർട്ടീസിെൻറ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.