Posted On
date_range Updated On
date_range ആലപ്പുഴ ജില്ല കെ.എം.സി.സി രക്തദാന ക്യാമ്പ്
അബൂദബി: ആലപ്പുഴ ജില്ല കെ.എം.സി.സി അബൂദബിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജി.പി, ഡെന്റല്‍, സ്കിന്‍, ഒഫ്താല്‍മോളജി തുടങ്ങിയ മേഖലയിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സൗജന്യ സേവനവും ഒരുക്കി. സംസ്ഥാന സെക്രട്ടറി ഷാനവാസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ ജില്ല പ്രസിഡന്റ് ഷാനവാസ് ഖാന് അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ല ജനറല്‍ സെക്രട്ടറി അബ്ദുല്‍ സമദ്, ആലപ്പുഴ ജില്ല വൈസ് പ്രസിഡന്റ് സാദിഖ് ഹരിപ്പാട്, സെക്രട്ടറി ഫൈസല്‍, ഷൈന്‍ സുരേഷ്, സുനില്‍ ചന്ദ്രന്, അബ്ദുല്‍ ഫത്താഹ് കണ്ണൂര്‍, ജില്ല ജനറല്‍ സെക്രട്ടറി ദാവൂദ് ശൈഖ്, സെക്രട്ടറി സുനീത് മെഹബൂബ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.