ദുബൈ: അല്‍മനാര്‍ ഇസ്ലാമിക് സെൻറര്‍ അന്താരാഷ്ട്ര സഹിഷ്ണുതാ കണ്വെന്ഷൻ സംഘടിപ്പ ിക്കുന്നു. സെൻറർ രക്ഷാധികാരി കൂടിയായ ശൈഖ ഹിന്ദ് ബിന്ത് മക്തൂം ബിന്‍ ജുമുഅ ആല് മക്തൂമിെൻറ നേതൃത്വത്തിലാണ് കണ്വെന്ഷന് സംഘടിപ്പിക്കുന്നത്. ലോക സമാധാനത്തിെൻറ ഏറ്റവും ഉദാത്തമായ പ്രചാരകരും സംരഭകരുമാകുക, സഹിഷ്ണുതയുടെ പ്രവാചക പാഠങ്ങള്‍ പകര്‍ന്നു നല്‍കുക, ഏതെങ്കിലും ആശയങ്ങളോടുള്ള ഭ്രാന്തമായ ആവേശത്തിലോ വ്രവാദസമീപനങ്ങളിലോ യുവസമൂഹം പെട്ടുപോകുന്നതിനെതിരെ ശ്രദ്ധ കേന്ദ്രീകരിക്കുക, സഹിഷ്ണുത, അനുകമ്പ, ആദരവ്, സ്നേഹം, സൗമ്യത തുടങ്ങിയവ ജീവിതത്തില്‍ പുലര്ത്തേണ്ടതിെൻറ ആവശ്യം പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുക, സഹിഷ്ണുതയുള്ള പൊതുസമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ ഇസ്ലാമിക പണ്ഡിതന്മാർ ദൗത്യ നിര്‍വഹണം നടത്തുക എന്നിങ്ങനെ അഞ്ചു പ്രധാനപ്പെട്ട മേഖലകളിൽ ശ്രദ്ധയൂന്നിയാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.
അടുത്തമാസം മൂന്ന് മുതൽ അഞ്ച് വരെ തീയതികളിൽ ദുബൈ വേള്‍ഡ് ട്രേഡ് സെൻററിലാണ് കൺവെൻഷൻ. ഭരണ രംഗത്തെയും രാജകുടുംബങ്ങളിലെയും വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ പ്രമുഖരായ ഇസ്ലാമിക പണ്ഡിതരും പ്രഭാഷകരും സഹിഷുതയെ കുറിച്ചുള്ള അവരുടെ അറിവുകള്‍ പൊതുസമൂഹവുമായി പങ്കുവെക്കും. അല്‍മ നാര് ഇസ്ലാമിക് സെൻറര്‍ ചെയർമാൻ ശംസുദ്ദീന്‍ ബിന്‍ മുഹയുദ്ദീന്‍, മുഹമ്മദ് സുഹൈല്‍ അല്‍ മുഹൈലി (ഇസ്ലാമിക് അഫയേഴ്സ്), എ.പി. അബ്ദുസമദ്, വി.കെ. സകരിയ്യ, അഹ്മദ് ഹാമിദ് (ഹൈദരാബാദ്), മുഹമ്മദലി പാറക്കാട് എന്നിവർ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.