അൽഐൻ: റമദാൻ പതിനേഴിന് ബദ്ർ ദിനത്തിൽ അൽഐൻ സുന്നി സെൻററിന്റെ ആഭിമുഖ്യത്തില്‍ ബദ്ർ ദിന അനുസ്മരണ സംഗമവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു. അൽഐൻ സുന്നി സെൻറർ ജനറൽ സെക്രട്ടറി ഇ.കെ. മൊയ്തീൻ ഹാജി പരിപാടികൾക്ക് നേതൃത്വം നൽകി.
എസ്.വൈ.എസ് വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, കുണ്ടൂർ മർക്കസ് പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ ഖാസിമി, അത്തിപ്പറ്റ ഫത്ഹുൽ ഫതാഹ് മാനേജർ മുഹമ്മദ് ഫൈസി അത്തിപ്പറ്റ, അബ്ദുൽ റശീദ് അൻവരി എന്നിവർ ബദ്ർ അനുസ്മരണ പ്രഭാഷണം നടത്തി.
സൈദലവി കോയ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. ബദ്ർ ദിന അനുസ്മരണ പരിപാടിയിലും തുടർന്നുള്ള ഇഫ്താർ മീറ്റിലും ഇബ്രാഹിം അൻവരി പഴയന്നൂർ, ദാറുൽ ഹുദ ഇസ്ലാമിക് സ്കൂൾ പ്രിൻസിപ്പൽ ചാലിൽ മുനീർ, ഗ്രേസ് വാലി പ്രിൻസിപ്പൽ ഇ.കെ.ഇബ്രാഹിം, കെ.എം.സി.സി, എസ്.കെ.എസ്.എസ്.എഫ്, ഹാദിയ, തുടങ്ങിയ സംഘടനയുടെ പ്രവർത്തകർ ഉൾപ്പെടെ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.