അൽെഎൻ: നിർത്തിവെച്ച ദുബൈ^അൽെഎനിലേക്ക് ഇക്കണോമി ക്ലാസ് എമിറേറ്റ്സ് ബസ് സർവീസ് ഇന്നു മുതൽ പുനരാരംഭിക്കുന്നു.
ദുബൈയിൽ നിന്ന് ഇ.കെ 7025 ബസ് പുലർച്ചെ രണ്ടരക്കാണ് പുറപ്പെടുക. നാലേ കാലിന് അൽെഎനിലെത്തും. അൽെഎനിൽ നിന്ന് ദുബൈയിലേക്ക് നാലരക്കാണ് ഇ.കെ 7026ബസ് പുറപ്പെടുക. ആറേ കാലിന് വിമാനത്താവളത്തിലെത്തും. ദുബൈയിൽ ടെർമിനൽ മൂന്നിൽ രണ്ടാം നമ്പർ ഗേറ്റിനു മുന്നിൽ നിന്നും അൽെഎനിൽ അൽെഎൻമാളിനു പിറകിലെ ഷേക്സ്പിയർ കോഫി ഷോപ്പിനു മുന്നിൽ നിന്നും ബസ് പുറപ്പെടും.
ഇൗ വർഷം മേയ് മധ്യത്തോടെയാണ് ബസ് സൗകര്യം നിർത്തലാക്കിയിരുന്നത്. അൽെഎനിൽ നിന്ന് ദുബൈ വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാണ് ഇൗ സർവീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.