ദുബൈ: യാത്രവിലക്ക് നിലനിൽക്കെ കൃത്രിമരേഖ ചമച്ച് നാടുവിടാന്‍ ശ്രമിച്ചു എന്ന കേസില്‍ ഗോകുലം ഗ്രൂപ് ഡയറക്ട ർ ബൈജു ഗോകുലം ഗോപാലന് അൽെഎൻ കോടതി ശിക്ഷ വിധിച്ചു. ഒരുമാസം തടവും നാടുകടത്തലുമാണ് ശിക്ഷ.
20 കോടി രൂപയുടെ സ ാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബൈജുവിനെതിരെ യു.എ.ഇയില്‍ കേസ് നിലനിൽക്കുന്നുണ്ട്. അതിെൻറ ഭാഗമായി യാത്രവിലക്കുമുണ്ടായിരുന്നു. അതു മറികടക്കാന്‍ കൃത്രിമ രേഖയുണ്ടാക്കി ഒമാനിലേക്ക് കടന്നപ്പോൾ പൊലീസ് പിടികൂടി യു.എ.ഇക്ക് കൈമാറുകയായിരുന്നു. തുടർന്ന് അൽെഎൻ ജയിലിൽ പാർപ്പിച്ചിരിക്കുകയാണിപ്പോൾ.
നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച കേസിലാണ് ഇപ്പോള്‍ കോടതി ശിക്ഷ വിധിച്ചത്. ഇതിനെതിരെ മേൽകോടതിയെ സമീപിക്കാനാവും. എന്നാൽ, സാമ്പത്തിക വഞ്ചന കേസില്‍ യാത്രവിലക്ക് തുടരുന്നതിനാല്‍ ഈ കേസ് തീര്‍പ്പാക്കിയ ശേഷമേ നാടുകടത്തല്‍ നടപ്പാക്കൂ. തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുള്ള വ്യവസായി രമണിയാണ് ബൈജു ഗോപാലനെതിരെ കേസ് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.