അജ്മാൻ പ്രീമിയർ ലീഗിൽ ജേതാക്കളായ ഈഗിൾ എഫ്.സി
അജ്മാൻ: അജ്മാൻ പ്രീമിയർ ലീഗിന്റെ നാലാമത്തെ സീസണിൽ ഗ്രീൻഹബ് എഫ്.സിയെ പരാജയപ്പെടുത്തി ഈഗിൾ എഫ്.സി ചാമ്പ്യന്മാരായി.
ഉസ്താദ് എഫ്.സി, ഫിഫ അജ്മാൻ, സ്ട്രൈക്കേഴ്സ് എ.ഫ്.സി എന്നീ ടീമുകൾ ചേർന്നു ഒരുക്കിയ ടൂർണമെന്റിൽ അൽ സാദിക്ക മൂന്നാം സ്ഥാനം കരസ്ഥമാക്കി. ആറ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ അഖിൽ എമിർജിങ് െപ്ലയറായി. ബെസ്റ്റ് ഡിഫൻഡർ ഖലീൽ, ബെസ്റ്റ് ഗോൾ കീപ്പർ നിസാം, ബെസ്റ്റ് െപ്ലയർ വിഷ്ണു എന്നിവരെയും തിരഞ്ഞെടുത്തു.
ജിഫി ഷംസ് വിജയികൾക്ക് ട്രോഫികൾ കൈമാറി. പ്രീമിയർ ലീഗ് ഭാരവാഹികളായ ഷാനിദ്, മുനീർ, റമീസ്, സാദിഖ്, സുബൈർ കുപ്പൂത്, സൽമാനുൽ ഫാരിസ്, വി. നൗഫൽ, കെ.എം. നൗഷാദ്, ഇല്യാസ് കോഴിച്ചെന എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.