Posted On
date_range Updated On
date_range അജ്മാനെ അമ്പരപ്പിച്ച് കരിമരുന്ന് പ്രയോഗം
അജ്മാന്: പുതുവര്‍ഷപ്പിറവി ആഘോഷിച്ച് അജ്മാനിലും വര്‍ണാഭമായ കരിമരുന്ന് പ്രയോഗം അരങ്ങേറി. അജ്മാന് വിനോദസഞ്ചാര വികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷങ്ങള്‍ അരങ്ങേറി. അജ്മാന് കോര്‍ണിഷ്, അല്‍ തല്ല തുടങ്ങിയ പ്രദേശങ്ങളില്‍ വര്‍ണങ്ങള്‍ വിതറി ആകാശത്ത് കരിമരുന്ന് പ്രയോഗം നടന്നു.
രാത്രി 12ന് ആരംഭിച്ച കരിമരുന്ന് പ്രയോഗം കാണാന്‍ കുടുംബങ്ങളും കുട്ടികളുമടക്കം ജനക്കൂട്ടം വന്നെത്തിയിരുന്നു. വിവിധ മാളുകളിലും വിനോദ ആഘോഷ പരിപാടികള്‍ അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.