അജ്മാനിലെ മുനിസിപ്പാലിറ്റി, പ്ലാനിങ്​ വകുപ്പ് ചെയർമാനും അജ്മാൻ സ്പോർട്സ് ക്ലബ് ചെയർമാനുമായ ശൈഖ് റാശിദ് ബിൻ ഹുമൈദ് അൽ നുഐമി ടീം അംഗങ്ങളോടൊപ്പം

അജ്മാൻ ക്രൗൺ പ്രിൻസ് സ്പോർട്സ് ക്ലബ്ബിന് 50 ലക്ഷം ദിർഹം അനുവദിച്ചു

 അജ്മാന്‍: കായിക രംഗത്ത്​ മികച്ച പ്രകടനം കാഴ്ചവെച്ച അജ്മാൻ ക്രൗൺ പ്രിൻസ് സ്പോർട്സ് ക്ലബ്ബിന് 50 ലക്ഷം ദിർഹം അനുവദിച്ച്​ അജ്മാന്‍ കിരീടാവകാശി. ക്ലബ്ബിന്‍റെ ആദ്യ ഫുട്ബാൾ ടീം ഈ സീസണിൽ മികച്ച പ്രകടനം നടത്തിയിരുന്നു. ഇത്​ കണക്കിലെടുത്താണ്​ 50 ലക്ഷം ദിർഹം സാമ്പത്തിക ഗ്രാന്‍റായി നൽകാൻ അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി ഉത്തരവിട്ടത്​.

ശൈഖ് അമ്മാർ നൽകിയ സഹായത്തിന് അജ്മാനിൻ മുനിസിപ്പാലിറ്റി, പ്ലാനിങ്​ വകുപ്പ് ചെയർമാനും അജ്മാൻ സ്പോർട്സ് ക്ലബ് ചെയർമാനുമായ ശൈഖ് റാശിദ് ബിൻ ഹുമൈദ് അൽ നുഐമി നന്ദി അറിയിച്ചു. ഈ സീസണിൽ ക്ലബ് കൈവരിച്ച നേട്ടങ്ങളിലും പ്രകടനത്തിലും ശൈഖ് റാശിദ് അഭിമാനം പ്രകടിപ്പിച്ചു. ഡയറക്ടർ ബോർഡിലും ജീവനക്കാരിലും കളിക്കാരിലും പൂർണ വിശ്വാസമുണ്ടെന്നും ടീം വർക്കിലൂടെ വരും സീസണുകളിൽ മികച്ച ഫലങ്ങൾ നേടാൻ അവർക്കു കഴിയുമെന്ന്​ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.  

Tags:    
News Summary - Ajman Crown Prince Sports Club granted 5 million dirhams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.