ദുബൈ: എമിറേറ്റിലെ എയർപോർട്ട് ടെർമിനൽ 1 ബസ് സ്റ്റോപ് താൽക്കാലികമായി അടച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ആഗസ്റ്റ് മൂന്നുവരെ ഇവിടെ സേവനങ്ങൾ ലഭ്യമാകുകയില്ല. 77, 64A, 11A റൂട്ടുകളിലെ ബസുകൾ ലഭിക്കുന്ന സ്റ്റോപ്പാണിത്. ഈ റൂട്ടുകളിൽ വിമാനത്താവളത്തിലേക്കോ തിരിച്ചോ യാത്ര ചെയ്യാൻ ബദൽ റൂട്ടുകൾ ആർ.ടി.എ പ്രഖ്യാപിച്ചിട്ടുണ്ട്.
11A റൂട്ടിൽ യാത്ര ചെയ്യാൻ എയർപോർട്ട് ടെർമിനൽ 3 സ്റ്റോപ്പും 64A റൂട്ടിലേക്ക് യാത്ര ചെയ്യാൻ എയർപോർട്ട് ടെർമിനൽ 1 എക്സ്റ്റേണൽ പാർക്കിങ് സ്റ്റോപ്പും 77ലേക്ക് എയർപോർട്ട് ടെർമിനൽ 3 സ്റ്റോപ്പും ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.