ഗോൾഡ് ഡിസ്ട്രിക്ടിൽ ഐൻ ഗോൾഡിന്‍റെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം അബ്ദുല്ല ഹസൻ
അഹമ്മദ് അലി നിർവഹിക്കുന്നു
ദുബൈ: ഒരു ദിർഹം മുതൽ സ്വർണ നിക്ഷേപം സാധ്യമാക്കുന്ന പ്രമുഖ ഡിജിറ്റൽ ഫ്ലാറ്റ്ഫോമായ ഐൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ശാഖ ദുബൈ ഗോൾഡ് ഡിസ്ട്രിക്ടിൽ തുറന്നു. ജീവകാരുണ്യ പ്രവർത്തകനും സംരംഭകനുമായ അബ്ദുല്ല ഹസൻ അഹമ്മദ് അലി ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. നൂതനവും ഉപഭോക്തൃ സൗഹൃദപരവുമായ സ്വർണ സമ്പാദ്യ പ്ലാറ്റ്ഫോമായ ഐൻ ഗോൾഡ് വാലറ്റിന്‍റെ അനുബന്ധ സംരംഭമാണിത്.
വെറും ഒരു ദിർഹം മുതലുള്ള സ്വർണത്തിന്‍റെ ഉടമസ്ഥത സാധ്യമാക്കുമെന്നതാണ് ഐൻ ഗോൾഡ് പ്ലാറ്റ്ഫോമിന്റെ സവിശേഷത. ഗോൾഡ് സൂക്കിന് സമീപത്ത് മികച്ച രീതിയിൽ രൂപകൽപന ചെയ്തിരിക്കുന്ന പുതിയ ഷോറൂമിൽ ഉയർന്ന ഗുണനിലവാരമുള്ള സ്വർണാഭരണങ്ങൾ, ഗോൾഡ് കോയിനുകൾ, ഗോൾഡ് ബാറുകൾ, ഡയമണ്ട് ആഭരണങ്ങൾ, വെള്ളി ആഭരണങ്ങൾ എന്നിവക്കൊപ്പം വ്യക്തിഗത ഉപഭോക്തൃ സേവനങ്ങക്കുള്ള സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ ഐൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എൽ.എൽ.സി സ്ഥാപകനും സി.ഇ.ഒയുമായ അഡ്വ. സിയ നൂറുദ്ദീൻ കുഞ്ഞ് സ്ഥാപനത്തിൽ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വൈകാതെ കൂടുതൽ ശാഖകൾ ആരംഭിക്കുമെന്ന് അദ്ദേഹം ചടങ്ങിൽ പ്രഖ്യാപിച്ചു. റീട്ടെയിൽ മാനേജർ ബെൻ ചെറിയാൻ ബാബു, ഉന്നത ഉദ്യോഗസ്ഥർ, വിശിഷ്ട വ്യക്തികൾ, വ്യവസായ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.